UPDATES

സിനിമ

ചൈന ‘അവതാര്‍’ നിരോധിച്ചത് എന്തിന്? പത്മാവതിയും ആഗോള സിനിമാ നിരോധനങ്ങളും

കമ്മ്യുണിസ്റ്റ് രാജ്യങ്ങളായ പോളണ്ടിലും ചൈനയിലും ചെക്കോസ്ലോവാക്യയിലും, കലയുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന ഫ്രാന്‍സിലുമാണ് ഏറ്റവും കൂടുതല്‍ സിനിമകള്‍ നിരോധിക്കപ്പെട്ടിട്ടുള്ളത്!

കമ്മ്യുണിസ്റ്റ് രാജ്യങ്ങളായ പോളണ്ടിലും ചൈനയിലും ചെക്കോസ്ലോവാക്യയിലും, കലയുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന ഫ്രാന്‍സിലുമാണ് ഏറ്റവും കൂടുതല്‍ സിനിമകള്‍ നിരോധിക്കപ്പെട്ടിട്ടുള്ളത്!

എന്തുകൊണ്ടാണ് സിനിമകളെ നിരോധിക്കുന്നത്? മതപരമായ/ വര്‍ഗ്ഗീയപരമായ അസ്സഹിഷ്ണുതയോ അതോ ജനകീയ വിപ്ലവങ്ങളെ ഭയന്നോ? അതോ സിനിമകള്‍ ഭരണകൂടത്തെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന തോന്നലോ?, അതോ മാജിക്ക് ബുള്ളറ്റ് തിയറിയിലൂടെ ഒരു ജനതയെ സ്വാധിനിക്കാന്‍ സിനിമയ്ക്കുള്ളിലെ ആശയത്തിന് കഴിയും എന്ന തിരിച്ചറിവോ?

“എസ്.ദുര്‍ഗ്ഗ” എന്ന സിനിമയുമായി ബന്ധപ്പെട്ട് ഈ അടുത്ത് പോയിന്‍റുകള്‍ ഒന്നുമില്ലാത്ത POINT-BLANK-ഉം , പ്രോഗ്രാം നടത്താന്‍ വേണ്ടി കഴമ്പില്ലാത്ത ചില ചോദ്യങ്ങള്‍ നിറച്ച “അകം പുറം” എന്ന പരിപാടിയും കണ്ടിരുന്നു. ഈ രണ്ടു പ്രോഗ്രാമുകളിലും പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ സിനിമ നിരോധിച്ചിട്ടുള്ള ഏക രാജ്യം ഇന്ത്യയാണെന്നു തോന്നും!!

BANDIT QUEEN, FIRE, KAMA SUTRA – A TALE OF LOVE, URF PROFESSOR, തുടങ്ങി കുറെയധികം സിനിമകള്‍ നിരോധനത്തിന്‍റെ തടവറയില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. ഞാന്‍ വര്‍ക്ക് ചെയ്ത നന്ദിത ദാസിന്‍റെ FIRAAQ എന്ന സിനിമയും കുറേ മാസങ്ങള്‍ക്കുശേഷമാണ് ഹിന്ദു-മുസ്ലിം വികാരങ്ങളെ ഹനിക്കുന്നു എന്ന കുറ്റത്തില്‍ നിന്ന് മോചനം നേടിയത്! ഒടുവില്‍ “പദ്മാവതി” വരെ തടവറയെ കാത്തുനില്‍ക്കുകയാണ്.

ഒരു കലാരൂപമായി സിനിമയെ കാണുന്നതിനുപകരം ഒരു രാജ്യത്തിന്‍റെ സംസ്കാരത്തിന്‍റെ അടിത്തറ ഇളക്കും എന്ന് ഭയന്ന് സിനിമകളെ നിരോധിക്കുന്നത്/നിരോധിക്കപ്പെടുന്നത് ഒട്ടും തന്നെ ശരിയായ നടപടിയല്ല. എന്നാല്‍ ഇന്ത്യയില്‍ മാത്രമാണോ സിനിമകള്‍ നിരോധിക്കപ്പെട്ടിട്ടുള്ളത്? എന്തുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ വളരെ BIASED ആയി ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ അവതരിപ്പിക്കാന്‍ വരുന്നത്? എന്തുകൊണ്ടാണ് ഇതിനുമുന്‍പും മാറി മാറി വന്ന സര്‍ക്കാരുകള്‍ കാലഹരണപ്പെട്ട 1952-ലെ സെന്‍സര്‍ നിയമങ്ങള്‍ എടുത്തുകളയാത്തത്? സാമൂഹ്യപരമോ, വ്യക്തിപരമോ ആയ നിസ്സാരമായ കാര്യങ്ങള്‍ മതി ഏതൊരു രാജ്യത്തും സിനിമയെ നിരോധിക്കാന്‍; പ്രതേകിച്ചും ഇന്ത്യയില്‍. കമ്മ്യുണിസ്റ്റ് രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന പോളണ്ടിലും ചൈനയിലും ചെക്കോസ്ലോവാക്യയിലും, കലയുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന ഫ്രാന്‍സിലുമാണ് ഏറ്റവും കൂടുതല്‍ സിനിമകള്‍ നിരോധിക്കപെട്ടിട്ടുള്ളത് എന്നാണ് ചരിത്രം പരിശോധിച്ചാല്‍ ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയുക.

പത്മാവതി എന്ന മിത്തിക്കല്‍ സുന്ദരിയാണോ സംഘപരിവാറിന്റെ യഥാര്‍ത്ഥ പ്രശ്നം?

കേരളത്തിലെ ഫിലിം സൊസൈറ്റികളിലും മറ്റു സിനിമാ കൂട്ടായ്മകളിലും ഏറ്റവും കൂടുതല്‍ വഴ്ത്തപ്പെടുത്തിയിരുന്ന ലോക ക്ലാസ്സിക്കായ SERGEI EISENSTEIN -ന്‍റെ BATTLESHIP POTEMKIN-ന് 1925 മുതല്‍ ഇരുപത്താറ് വര്‍ഷങ്ങളാണ് ഫ്രാന്‍‌സില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. കാരണം സിനിമയില്‍ പ്രതിപാദിക്കുന്ന ജനകീയ വിപ്ലവം ഫ്രാന്‍സിലെ ജനങ്ങളെ സ്വാധീനിക്കുമോ എന്ന പേടി! ഇതേ ന്യായ വാദം കണ്ടെത്തിയാണ് 2010-ല്‍ ചൈനയിലെ കമ്മ്യുണിസ്റ്റ് ഭരണകൂടം ലോകം മുഴുവന്‍ കണ്ട അമേരിക്കന്‍ സിനിമയായ “അവതാര്‍”-നെ ചൈനയില്‍ നിരോധിക്കുന്നത്? കാരണം കഥയില്‍ പ്രദിപാദിക്കുന്ന “നവി”കളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം ചൈനയില്‍ വേറൊരു വിപ്ലവത്തിന് തുടക്കം കുറിക്കുമോ എന്നുള്ള പേടി!! ഇന്ത്യയില്‍ പ്രദര്‍ശന വിജയം നേടിയ “ദങ്കല്‍” എന്ന ഹിന്ദി സിനിമയെ ചൈന നിരാകരിച്ചത് “കൂടുതല്‍ ദൈര്‍ഘ്യം” കൂടി എന്ന് പറഞ്ഞാണ്! ഒടുവില്‍ ഇരുപതു മിനിട്ടുകളില്‍പരം RE-EDIT ചെയ്താണ് “ദങ്കല്‍” ചൈനയില്‍ പ്രദര്‍ശിപ്പിച്ചത്. ആ സിനിമയുടെ UNCUT വെര്‍ഷന് ഇപ്പോളും നിരോധനമുണ്ട്.

THREE COLOURS TRILOGY-യിലൂടെ ബെര്‍ലിന്‍ ,കാന്‍, വെനിസ്, തുടങ്ങിയ ഫെസ്റ്റിവലുകളില്‍ നിരവധി അവാര്‍ഡുകള്‍ നേടുകയും ഒടുവില്‍ അക്കാദമി അവാര്‍ഡ്‌ നോമിനേഷന്‍ വരെ ലഭിക്കുകയും ചെയ്തിരുന്ന പോളിഷ് സംവിധായകനായ KRZYSZTOF KIEŚLOWSKI-യുടെ രണ്ടു മുന്‍കാല സിനിമകള്‍ തന്‍റെ രാജ്യമായ പോളണ്ടിലെ അന്നത്തെ കമ്മ്യുണിസ്റ്റ് ഗവ്ന്മേന്റ്റ് നിരോധിച്ചിട്ടുണ്ട്. അതില്‍ THE CALM എന്ന സിനിമ നിരോധിച്ചത് “സമരം” പ്രമേയമാക്കി എന്ന കുറ്റം ചുമത്തിയാണ്. അന്നത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് സമരങ്ങളെ നിരോധിച്ചിരുന്നു! അദ്ദേഹത്തിന്‍റെ തന്നെ BLIND CHANCE എന്ന സിനിമ ഏഴു വര്‍ഷങ്ങളാണ് നിരോധനത്തിന്‍റെ തടവറയില്‍ കിടന്നത്! അതുപോലെ തന്നെയാണ് SIGHT AND SOUND മാഗസിന്‍ ലോകത്തിലെ മികച്ച സിനിമകളിലോന്നായി തിരഞ്ഞെടുത്ത റഷ്യക്കാരനായ ANDREI TARKOVSKY-യുടെ ANDREI RUBLEV എന്ന സിനിമ റഷ്യ തന്നെ നിരോധിച്ചതും. പിന്നീട് റിലീസ് ചെയ്യാന്‍ വേണ്ടി കുറേയധികം സെന്‍സര്‍ കട്ടുകള്‍ക്ക് വിധേയമാക്കേണ്ടി വന്നു. 2006-ല്‍ കാന്‍ മേളയിലെ palme d’or ന് മത്സരിച്ച Lou Ye’s -ന്‍റെ “Spring Fever.” എന്ന സിനിമ ചൈന നിരോധിക്കുകമാത്രമല്ല, ചലച്ചിത്രങ്ങളെടുക്കുന്നതിനു Lou Ye’s-ന് അഞ്ചു വര്‍ഷത്തേക്ക് വിലക്ക് കല്‍പ്പികുകകൂടി ചെയ്തു. 2009-ല്‍ Palme D’ or ന് മത്സരിക്കുകയും കാന്‍ മേളയെ ഞെട്ടിക്കുകയും ചെയ്ത “Antichrist” -നും പിന്നിട് നിരവധി നിരോധനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.

2015-ലെ IFFK-യില്‍ പ്രദര്‍ശിപ്പിച്ച “ദാഗ് ഉജാല” (UN FREEDOM) എന്ന ഇന്ത്യന്‍ സിനിമക്ക് സെന്‍സര്‍ സര്‍ടിഫിക്കറ്റ് നിഷേധിച്ചുകൊണ്ടാണ് ഇന്ത്യയില്‍ ആ സിനിമയുടെ മുഖ്യധാര പ്രദര്‍ശനങ്ങള്‍ നിരോധിച്ചത്. ഒരേ സമയം ലെസ്ബിയന്‍ പ്രേമത്തിന്‍റെയും മുസ്ലിം വിശ്വാസത്തിന്‍റെയും IDENTITY തിരയുന്ന സിനിമ പൊതു സമൂഹത്തെ വൃണപ്പെടുത്തും എന്നതായിരുന്നു ആ സിനിമയുടെ കുറ്റം!

പദ്മാവതി, ദുര്‍ഗ്ഗ, ഹാദിയ, പാര്‍വ്വതി; നമ്മുടെ സ്വാതന്ത്ര്യത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍

ഇറാനിയന്‍ മത/ഭരണകൂടത്തിന്‍റെ കടുത്ത സെന്‍സര്‍ഷിപ്പ് നിയന്ത്രണങ്ങളെ മറികടക്കാന്‍ പല നല്ല ഇറാനിയന്‍ സംവിധായകരും കൂട്ടു പിടിച്ചത് കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് സിനിമ ചെയ്യുക എന്ന കലാപരമായ Tactics ആണ്. ഫലമോ ലോകസിനിമയില്‍ ഇറാനിയന്‍ സിനിമകള്‍ക്ക്‌ ശ്രദ്ധേയമായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചു. ഭരണകൂടം വിധിച്ചിട്ടുള്ള ആണ്‍പെണ്‍ വ്യത്യാസത്തിലെ അടിച്ചമര്‍ത്തലുകളും, അവഗണിക്കപ്പെടുന്ന ദരിദ്രരുടെ വിലാപങ്ങളും, സാമ്പത്തിക അസമത്വങ്ങളുമൊക്കെയാണ് ഒട്ടു മിക്ക ഇറാനിയന്‍ സിനിമകളിലും കാണാന്‍ കഴിയുന്നതെങ്കിലും, FAJR INTERNATIONAL FILM FESTIVAL-ലെ വിധി നിര്‍ണയങ്ങളില്‍ ഭരണകൂടത്തിന്‍റെ കൈകടത്തുലുകള്‍ക്ക് വിധേയമാകാത്ത സിനിമകളാണ് മറ്റു രാജ്യാന്തര മേളകളില്‍ ശ്രദ്ധനേടുന്നത്. സ്വന്തം രാജ്യത്തിലെ നിലനില്‍പ്പുതന്നെ ചോദ്യമാകുന്ന, മത/ഭരണകൂടത്തിന്‍റെ കടുത്ത സെന്‍സര്‍ഷിപ്പ് നിയന്ത്രണങ്ങള്‍ കലാപരമായി മറികടക്കുന്ന ഇറാനിയന്‍ സിനിമാക്കാരുടെ ഈ Tactics നമ്മളും തുടരേണ്ടി വരുമോ ഇനി വരുന്ന കാലങ്ങളില്‍?

സെക്‌സി ദുര്‍ഗയും വിവരമില്ലാത്ത ഭക്തരും; ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയേണ്ടതുണ്ട്‌

വിനോദ് സുകുമാരന്‍

വിനോദ് സുകുമാരന്‍

ചലചിത്ര സംവിധായകന്‍, എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍