UPDATES

സിനിമാ വാര്‍ത്തകള്‍

സുഹൃത്തായ രേവതിയുണ്ട്! എന്നാൽ രോഹിണിയില്ല; ഡബ്ല്യൂസിസിയിൽ അംഗമാകാത്തതിനെ കുറിച്ച് നടി രോഹിണി

ഒരു സ്ത്രീയ്ക്ക് നേരെയുണ്ടാകുന്ന അധിക്ഷേപം ഒരു തെറ്റായ സംഭവമാണ്. വാക്ക് കൊണ്ടായാലും പ്രവർത്തി കൊണ്ടായലും ഇത് അംഗീകരിക്കാൻ കഴിയുന്നതല്ല. റിമയും പാർവതിയുൾപ്പെടെയുളള മുൻനിര യുവനടിമാർ ഇതിനെതിരെ മുന്നോട്ട് വന്നത് നല്ല കാര്യമാണ്

മലയാള സിനിമയിലെ വനിതകൾക്ക് വേണ്ടിയുള്ള പ്രത്യേക സംഘടനയാണ് ഡബ്ല്യൂസിസി (വുമൺ ഇൻ സിനിമ കളക്ടീവ്). സിനിമയുടെ സകല മേഖലയിലും പ്രവർത്തിക്കുന്ന സ്ത്രീകളാണ് ഈ സംഘടനയിലെ അംഗങ്ങൾ. അഭിനേതാക്കാൾ, സംവിധായിക, സഹ സംവിധായിക, ഗായിക എന്നിങ്ങനെ സിനിമയൽ എല്ലാത്തരം മേഖലയിൽ പ്രവർത്തിക്കുന്നവരും ഈ സംഘടനയിൽ അംഗങ്ങളാണ്. മഞ്ജു വാര്യർ, രേവതി, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, പാർവതി, രമ്യ നമ്പീശൻ, അ‍ഞ്ജലി മേനോൻ, ബീന പോൾ, സയനോര, സജിത മഠത്തിൽ, ദീദീ ദാമോദരൻ , പത്മപ്രിയ തുടങ്ങിയവരാണ് ഡബ്ല്യൂസിസിയുടെ മുൻനിര നേതാക്കൾ.

മലയാള സിനിമയിലെ പല നടിമാരും ഡബ്ല്യൂസിസിയിൽ അംഗമല്ല. മലയാള സിനിമയിലെ താര സംഘടനയായ അമ്മയിൽ മിക്ക താരങ്ങളും അംഗങ്ങളാണ്. ഏറ്റവും അടുത്ത സുഹൃത്ത് രേവതി സംഘടയുടെ ഭാഗമാണ്, എന്നിട്ടും താൻ എന്തുകൊണ്ട് ഡബ്ല്യൂസിസിൽ അംഗമായില്ല എന്ന ചോദ്യത്തിന് പ്രതികരിക്കുകയാണ് രോഹിണി. ന്യൂസ്18 മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

നടിയ്ക്ക് സംഭവിച്ചത് ഒരു തെറ്റായ കാര്യമാണ്. എന്നാൽ വസ്തവത്തിൽ എന്താണ് സംഭവിച്ചതെന്ന് തനിയ്ക്ക് അറിയണം. ഒരു സ്ത്രീയ്ക്ക് നേരെയുണ്ടാകുന്ന അധിക്ഷേപം ഒരു തെറ്റായ സംഭവമാണ്. വാക്ക് കൊണ്ടായാലും പ്രവർത്തി കൊണ്ടായലും ഇത് അംഗീകരിക്കാൻ കഴിയുന്നതല്ല. റിമയും പാർവതിയുൾപ്പെടെയുളള മുൻനിര യുവനടിമാർ ഇതിനെതിരെ മുന്നോട്ട് വന്നത് നല്ല കാര്യമാണ്. ഇത് കണ്ടപ്പോൾ വിചാരിച്ചു. ഇവിടെ അവർ ജോലി ചെയ്യട്ടെ, താൻ അങ്ങോട്ട് പോകേണ്ടതില്ല. ഞാൻ എവിടെയാണോ എവിടെ എന്റെ പ്രവർത്തികളുമായി മുന്നോട്ട് പോകാം-രോഹിണി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍