UPDATES

സിനിമാ വാര്‍ത്തകള്‍

‘മോദി ‘ എന്ന വാക്ക് തുടര്‍ച്ചയായി ഉപയോഗിച്ചു;കാസ്റ്റ്ലെസ് കളക്ടീവിനെ വിലക്കിയ സംഭവം; പ്രതികരണവുമായി ബാൻഡ് ലീഡർ

കൊച്ചിയിൽ വെച്ച് നടന്ന ആർപ്പോ ആർത്തവം പരിപാടിയിലാണ് ‘കാസ്റ്റ്‌ലെസ്​ ക​ള​ക്ടീ​വ്’ ആദ്യമായി കേരളത്തിൽ എത്തുന്നത്. ഇപ്പോൾ വിവാദമായിരിക്കുന്ന ‘മോഡി മസ്താൻ’ എന്ന ഗാനത്തിന് മികച്ച പ്രതികരണങ്ങളും കൊച്ചിയിൽ ലഭിച്ചിരുന്നു

ര​ജ​നീ​കാ​ന്ത് ചി​ത്രം കാ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള ത​മി​ഴ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധായ​ക​ന്‍ പാ ​ര​ഞ്ജി​ത്തി​ന്‍റെ നേതൃത്വത്തില്‍ ഉള്ള ‘കാസ്റ്റ്‌ലെസ്​ ക​ള​ക്ടീ​വ് എ​ന്ന ബാ​ന്‍റി​നെ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി ബാൻഡ് ലീഡർ ടെൻമ രംഗത്ത്. തുടർച്ചയായി മോദി എന്ന വാക്ക് ഉപയോഗിച്ച് എന്ന് ആരോപിച്ചായിരുന്നു ‘കാസ്റ്റ്ലെസ് കളക്ടീവിന് പോ​ലീ​സി​ന്‍റെ വിലക്ക്.

ഈ ഗാനം മുഴുവനായിട്ട് അവർ കേട്ടിരുന്നെങ്കിൽ അവർ ഒരിക്കലും ഇത്തരത്തിൽ ഒരു നടപടി എടുക്കുകയില്ലായിരുന്നു, ഈ പാട്ട് മോദിയെ പറ്റിയല്ലെന്നും ടെൻമ പറയുന്നു. എഡ്‌എക്സ് ലൈവിനോട്  ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ചെ​ന്നൈ​യി​ലെ ബ​സ​ന്ത് ന​ഗ​ര്‍ ബീ​ച്ചി​ല്‍ ഞാ​യ​റാ​ഴ്ച സം​ഘ​ടി​പ്പി​ച്ച ജാ​തി​ര​ഹി​ത കൂ​ട്ടാ​യ്മ​യുടെ ‘ചെന്നൈ കലൈ തെരു വിഴ’എന്ന പരിപാടിയുടെ ഭാഗമായിട്ട് ആയിരുന്നു കാസ്റ്റ്‌ലെസ്​ ക​ള​ക്ടീ​വിന്റെ പ്രകടനം.

‘ഈ പരിപാടിക്കായി ഒൻപതു പാട്ടുകളാണ് തയ്യാർ ആക്കിയിരുന്നത് ,അതിൽ ഏഴാമത്തെ പാട്ടാണ് ‘മോദി മസ്താൻ’. ഈ പാട്ടിന്റെ മൂന്നാമത്തെ വരിയിൽ എത്തിയപ്പോളാണ് പോലീസ് എത്തിയതും ഇത്തരത്തിൽ ഈ പാട്ടിനു വിലക്ക് ഏർപ്പെടുത്തിയതും. കാണികൾ കൂവി തുടങ്ങിയെങ്കിലും ഞങ്ങൾ അടുത്ത ഗാനവുമായി പരിപാടി മുന്നോട് കൊണ്ടുപോയി.എന്തൊക്ക സംഭവിച്ചാലും പരിപാടിക്ക് മുടക്കം വരുത്താൻ പാടില്ലല്ലോ’ ടെൻമ പറയുന്നു.

ഈ നടപടിയിൽ പോലീസ് ഡിപ്പാർട്മെന്റിലും ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുണ്ട്. നടപടി അനാവശ്യമായിരുന്നു എന്ന് ഒരുകൂട്ടം പോലീസ്‌കാർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇതൊരു ഭയപ്പെടുത്തല്‍ നടപടിയല്ലെന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി കൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ ഉള്ള എല്ലാ വിഷയങ്ങൾക്കും വലിയ പ്രാധന്യം നൽകേണ്ട സാഹചര്യമാണുള്ളതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

ഈ വിഷയത്തിൽ ഏറ്റവും പ്രധാന പെട്ട കാര്യം എന്തെന്നാൽ ,ഈ പാട്ട് മോദിയെ പറ്റിയുള്ളതല്ല. ഈ ഗാനം മുഴുവനായിട്ട് അവർ കേട്ടിരുന്നെങ്കിൽ അവർ ഒരിക്കലും ഇത്തരത്തിൽ ഒരു നടപടി എടുക്കുകയില്ലായിരുന്നു. ‘മോദി മസ്താൻ’ ഒരു മന്ത്രികനെ പറ്റിയുള്ള പാട്ടാണ്,ഗാന പഴനിയുടെ ‘നാഗൂർ മസ്താനിൽ’ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഈ പുതിയ കാലത്തു നമ്മൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയുള്ള പാട്ടാണിത്. കേരളത്തിൽ മാത്രമാണ് ഒരിക്കൽ ഈ ഗാനം അവതരിപ്പിച്ചിട്ടുള്ളതെന്നും ടെൻമ പറയുന്നു

മറ്റൊരു ബാൻഡ് ആയിരുന്നു എങ്കിൽ പോലീസ് ഒരിക്കലും ഇത്തരത്തിൽ കാണികൾക്ക് മുന്നിൽ വെച്ച് മൈക്ക് ഓഫ് ചെയ്യാൻ തയ്യാറാകില്ലായിരുന്നു. ഒരു താക്കീത് എങ്കിലും ആദ്യം കൊടുക്കുമായിരുന്നു. ഞങ്ങൾ ‘കാസ്റ്റ്‌ലെസ്​ ക​ള​ക്ടീ​വ്’ ആയതു കൊണ്ടാണ് ഇത്തരത്തിൽ ഒരു നടപടി ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. തങ്ങളുടെ പരിപാടികളുമായി മുന്നോട്ട് പോവുകയാണ്, ഒരിക്കൽ ഈ ഗാനം തന്നെ അവതരിപ്പിയ്ക്കാൻ ഒരവസരം ലഭിക്കും. അന്ന് ഈ പൊലീസുകാരെ തന്നെ ക്ഷണിക്കുമെന്നും ടെൻമ കൂട്ടിച്ചേർത്തു .

കൊച്ചിയിൽ വെച്ച് നടന്ന ആർപ്പോ ആർത്തവം പരിപാടിയിലാണ് ‘കാസ്റ്റ്‌ലെസ്​ ക​ള​ക്ടീ​വ്’ ആദ്യമായി കേരളത്തിൽ എത്തുന്നത്. ഇപ്പോൾ വിവാദമായിരിക്കുന്ന ‘മോഡി മസ്താൻ’ എന്ന ഗാനത്തിന് മികച്ച പ്രതികരണങ്ങളും കൊച്ചിയിൽ ലഭിച്ചിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍