UPDATES

സിനിമാ വാര്‍ത്തകള്‍

ആമസോണിനെതിരെ 68മില്യൺ ഡോളർ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് പ്രശസ്ത അമേരിക്കൻ സംവിധായകൻ വൂഡി അല്ലൻ

2015 ൽ ആണ് ആമസോൺ ആദ്യമായി വൂഡി അല്ലെനുമായി ഒരു ടി.വി സീരീസ് നിർമ്മിക്കുന്നതിനായി കരാർ ഉണ്ടാക്കുന്നത്

ആമസോൺ സ്റ്റുഡിയോക്ക് എതിരായി കേസ്കൊടുത്ത്‌ പ്രശസ്ത അമേരിക്കൻ സംവിധായകൻ വൂഡി അല്ലൻ. സംവിധായകനുമായി ആമസോൺ ഉണ്ടാക്കിയിരുന്ന കരാർ ലംഘിച്ചു എന്നാരോപിച്ചാണ് അദ്ദേഹം കേസ് കൊടുത്തിരിക്കുന്നത്. 68 മില്യൺ ഡോളർ നഷ്ട്ടപരിഹാരവും വൂഡി അല്ലൻ ആവശ്യപെട്ടിട്ടുണ്ട്. ‘എ റൈനി ഡേ ഇൻ ന്യൂയോർക്ക്’ എന്ന വൂഡിയുടെ ഏറ്റവും പുതിയ ചിത്ത്രതിന്റെ വിതരണത്തിൽ നിന്ന് ആമസോൺ പിന്മാറിയതിനെ തുടർന്നാണ് അദ്ദേഹം നിയമ നടപടിക്ക് ഒരുങ്ങിയത്.

ഇരുപത്തിയഞ്ചു വര്ഷങ്ങള്ക്കു മുൻപ് ഉണ്ടായി എന്ന് ആരോപിക്കപ്പെടുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തിക്കാട്ടിയാണ് ആമസോൺ കരാർ ലംഘനത്തെ ന്യായികരിക്കുന്നതെന്നും, ഇതിനു മുൻപേ താനുമായി കരാറുകളിൽ ഏർപ്പെടുന്ന സമയത്തും ഈ ആരോപണങ്ങളെക്കുറിച്ച് ആമസോൺ കമ്പനിക്കും പൊതു ജനങ്ങൾക്കും നല്ലതുപോലെ അറിയാമെന്നും അദ്ദേഹം ന്യൂ യോർക്ക് ഫെഡറൽ കോർട്ട്ൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. കൂടാതെ ഈ ആരോപണങ്ങൾ കൊണ്ട് കരാറിലെ വാഗ്ദാനങ്ങൾ ഉപേക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ നിർമ്മാണത്തിൽ തനിക്ക് സാമ്പത്തിക നഷ്ട്ടമുണ്ടായതായും, കുറഞ്ഞത് 90 ദിവസമെങ്കിലും ആമസോൺ ഈ സിനിമ റിലീസ് ചെയ്യാനായി കരാർ ചെയ്തിരുന്നതായും അദ്ദേഹം വെക്തമാക്കിയിട്ടുണ്ട്.

2015 ൽ ആണ് ആമസോൺ ആദ്യമായി വൂഡി അല്ലെനുമായി ഒരു ടി.വി സീരീസ് നിർമ്മിക്കുന്നതിനായി കരാർ ഉണ്ടാക്കുന്നത്. തുടർന്ന് 2017 ൽ കേറ്റ് വിൻസ്ലെറ് ,ജസ്റ്റിൻ ടിംബർലേക്ക് എന്ന താരങ്ങൾ മുഖ്യ വേഷത്തിൽ എത്തിയ ‘വണ്ടർ വീൽ’ എന്ന അദ്ദേഹത്തിന്റെ ചിത്രവും ആമസോൺ നിർമ്മിച്ചിരുന്നു. പിന്നീട് വൂഡിയുമായി നാല് ചിത്രങ്ങൾ നിർമിക്കാൻ കരാറായി. അതിൽ ആദ്യത്തെ ചിത്രമായിരുന്നു ‘എ റൈനി ഡേ ഇൻ ന്യൂയോർക്ക്’.

എന്നാൽ മീടൂ വിവാദവുമായി ബന്ധപ്പെട്ട് വൂഡി അല്ലനെ കുറിച്ച് ഒരു അമേരിക്കൻ മാധ്യമത്തിൽ വന്ന ലേഖനത്തിനു ശേഷമാണ് ചിത്രം വിവാദത്തിൽ ആയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍