UPDATES

സിനിമാ വാര്‍ത്തകള്‍

‘വൈഎസ്ആര്‍’ ആയി മമ്മൂട്ടി എത്തിയപ്പോൾ ആന്ധ്രയിലെ പ്രേക്ഷരുടെ പ്രതികരണം ഇങ്ങനെ

‘ആദ്യമായാണ് ഞാനൊരു മമ്മൂട്ടി ചിത്രം കാണുന്നത്, എന്തൊരു പ്രകടനമാണ് സര്‍’

അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമാണ് യാത്ര. ചിത്രം ഇന്നലെ തീയേറ്ററിൽ എത്തി.രണ്ടു പതിറ്റാണ്ടിന് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. ആന്ധ്രയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവുമധികം ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളാനു വൈ.എസ.ആർ. അദ്ദേഹത്തിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ തെലുങ്ക് ജനത വളരെ ആവേശത്തിലാണ്. ചിത്രം മലയാളത്തിലും റിലീസിനെത്തിയട്ടുണ്ട്. മികച്ച പ്രതികാരങ്ങളാണ് ചിത്രത്തിന് കേരളത്തിൽ നിന്ന് ലഭിക്കുന്നതും.

എന്നാൽ കേരളത്തിനേക്കാൾ ചിത്രം ചർച്ചയായിരിക്കുന്നതും പ്രശംസകൾ ലഭിക്കുന്നതും തെലുങ്കിൽ നിന്നാണ്. വൈഎസ.ആർ ആയി മമ്മൂട്ടി തകർത്ത് അഭിനയിച്ചു എന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ പറയുന്നത്.

വൈഎസ്ആര്‍’ ആയി മമ്മൂട്ടി എത്തിയപ്പോൾ ആന്ധ്രയിലെ പ്രേക്ഷരുടെ പ്രതികരണം ഇങ്ങനെ

സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമുള്ളവരും മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിക്കുന്നുണ്ട്. മമ്മൂട്ടി അഭിനയിച്ച ഒരു സിനിമ ആദ്യമായി കാണുന്നവരുണ്ട് അക്കൂട്ടത്തില്‍. വെങ്കടേഷ് വെങ്കി എന്ന ട്വിറ്റര്‍ ഉപയോക്താവ് ഇങ്ങനെ കുറിയ്ക്കുന്നു, ‘ആദ്യമായാണ് ഞാനൊരു മമ്മൂട്ടി ചിത്രം കാണുന്നത്. എന്തൊരു പ്രകടനമാണ് സര്‍, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഗംഭീരം. തീര്‍ച്ഛയായും കണ്ടിരിക്കേണ്ട ചിത്രമാണ് യാത്ര. ഉള്ളടക്കത്തിനുവേണ്ടിയല്ലെങ്കിലും അദ്ദേഹത്തിന്റെ പ്രകടനത്തിനായി കാണേണ്ട സിനിമയാണ് യാത്ര.’

‘ഒരു മമ്മൂട്ടി ചിത്രം ഇതിനുമുന്‍പ് കണ്ടിട്ടില്ല. യാത്രയാണ് എന്റെ ആദ്യ മമ്മൂക്ക അനുഭവം. അതും ബിഗ് സ്‌ക്രീനില്‍. ഒരു തെലുങ്ക് നടന്റെ സിനിമ കാണുന്നതുപോലെ തോന്നി. അദ്ദേഹം ജീവിക്കുകയായിരുന്നു.’ മമ്മൂട്ടിയുടെ തെലുങ്ക് സംഭാഷണങ്ങള്‍ പിഴവില്ലാത്തതാണെന്നും പ്രേക്ഷകർ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍