UPDATES

സിനിമാ വാര്‍ത്തകള്‍

‘സ്വാമികളുടെ സംഗീതം നമുക്കൊന്നും ചിന്തിച്ചെടുക്കാന്‍ കഴിയില്ല, രൂപവും താളവും പോലും അളക്കാന്‍ സാധിക്കില്ല’; യേശുദാസ്

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതജ്ഞന്‍ വി ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ നൂറാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയില്‍ അദ്ദേഹത്തെ സ്മരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു യേശുദാസ്.

ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ ഭൂരിഭാഗം ഗാനങ്ങളും ആലപിച്ചിരിക്കുന്നത് താനാണെന്നും അദ്ദേഹമില്ലെങ്കില്‍ തന്നിലെ ഗായകനുണ്ടാകുമായിരുന്നില്ലെന്നും യേശുദാസ് ഡോ കെ ജെ യേശുദാസ്. മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതജ്ഞന്‍ വി ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ നൂറാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയില്‍ അദ്ദേഹത്തെ സ്മരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു യേശുദാസ്. ദക്ഷിണാമൂര്‍ത്തി സ്വാമികലെ കുറിച്ചുള്ള യേശുദാസിൻറെ പ്രസംഗം സമൂഹമാധ്യമങ്ങയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

‘എന്റെ അച്ഛനാണ് സംഗീതത്തില്‍ എന്റെ ആദ്യ ഗുരു. ഗുരു ഇല്ലെങ്കില്‍ ഒന്നും തന്നെയില്ല. അച്ഛനും സ്വാമികളും അഭയദേവും. ഇവര്‍ മൂന്നു പേരും പരസ്പരം മച്ചാ മച്ചാ എന്നും അളിയാ എന്നൊക്കെയാണ് അങ്ങോട്ടുമിങ്ങോട്ടും വിളിച്ചിരുന്നത്. ചെറിയ വയസ്സിലാണ് സ്വാമികളുടെ മകള്‍ ഗോമതിയെ കാണുന്നത്. ആദ്യം കാണുമ്പോള്‍ തൊട്ടേ സ്വാമികളുടെ ഒക്കത്താണ്. അങ്ങനെ എടുത്ത് നടന്നു നടന്നാണ് ഇവരിങ്ങനെ ഇരിക്കുന്നത്. സ്വാമികളുടെ കയ്യിലുള്ളതെല്ലാം ഇവര്‍ ഊറ്റിയെടുത്തു. ഗോമതി സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുണ്ടോ എന്നെനിക്ക് സംശയമാണ്. അച്ഛന്റെ ഒക്കത്തിരുന്നുകൊണ്ട് തന്നെ സംഗീതമെല്ലാം ഊറ്റിയെടുക്കുകയാവും ചെയ്തിട്ടുണ്ടാകുക. ഗുരുവില്‍ നിന്നും കടാക്ഷമായി അറിവു ലഭിക്കുന്നതിനു പരിധികളുണ്ട്. സദാ സമയവും അദ്ദേഹത്തോടൊപ്പം നടന്നു നടന്നു സംഗീതത്തെ കൂടുതല്‍ ആഴത്തിലറിയാന്‍ ഗോമതിക്കായി’-യേശുദാസ് പറഞ്ഞു.

സ്വാമികളുടെ പാട്ടുകള്‍ പാടിയതിന്റെ പിന്‍ബലം കൊണ്ട് ഏതു ബുദ്ധിമുട്ടുള്ള പാട്ടും തനിക്കു വഴങ്ങാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘സ്വാമികളുടെ സംഗീതം നമുക്കൊന്നും ചിന്തിച്ചെടുക്കാന്‍ കഴിയില്ല. രൂപവും താളവും എങ്ങനെയെന്നു പോലും അളക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ സംഗീതത്തില്‍ പിറന്ന ‘സ്വപ്‌നങ്ങള്‍..’ എന്ന ഗാനം.. അതിലെ ‘സ്വ’ എന്ന പദം തുടങ്ങുന്നതിനു മുമ്പെ ഒരു സംഗീതമുണ്ട്. അത് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹം സംഗീതം ചെയ്ത മിക്ക പാട്ടുകളും പാടാനായി. ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ സംഗീതത്തില്‍ പിറന്ന പാട്ടുകള്‍ പാടിയതിനാലാണ് ഏതു ബുദ്ധിമുട്ടുള്ള പാട്ടും പാടാനായത്’- യേശുദാസ് കൂട്ടി ചേർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍