UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിനിരയായ നടിക്ക് ഐക്യദാര്‍ഢ്യവുമായി ചലച്ചിത്രസംഘടനകള്‍

മുഴുവന്‍ സിനിമാ സംഘടനകളുടെയും നേതൃത്വത്തില്‍ വൈകിട്ട് ആറിന് എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടിക്ക് എല്ലാ വിധ പിന്തുണയും അറിയിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ അണിനിരക്കും.

ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ നടിക്ക് ഐക്യദാര്‍ഢ്യവുമായി ചലച്ചിത്ര സംഘടനകള്‍ രംഗത്ത്. മുഴുവന്‍ സിനിമാ സംഘടനകളുടെയും നേതൃത്വത്തില്‍ വൈകിട്ട് ആറിന് എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടിക്ക് എല്ലാ വിധ പിന്തുണയും അറിയിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ അണിനിരക്കും. താരസംഘടനയായ അമ്മ, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനകളായ ഫെഫ്ക, മാക്ട, തുടങ്ങി എല്ലാ സംഘടനകളുടെയും പങ്കാളിത്തത്തിലാണ് പരിപാടി.

സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ മമ്മൂട്ടി അടക്കമുള്ളവരും മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് എന്നിവരുള്‍പ്പെടെ സിനിമ മേഖലയില്‍ നടിയുടെ അടുത്ത സുഹൃത്തുക്കളായവരും സംഭവം അറിഞ്ഞത് മുതല്‍ നിയമസഹായവുമായി ബന്ധപ്പെട്ടും മാനസിക പിന്തുണയുമായും കൂടെയുണ്ട്. ഞായറാഴ്ച രാവിലെയോടെ നടിയെ കണ്ട മമ്മൂട്ടി താന്‍ ഒപ്പമുണ്ടാകുമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് വരെ നിയമനടപടികളുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടതായുമാണ് റിപ്പോര്‍ട്ടുകള്‍. ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മമ്മൂട്ടി, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ജയറാം തുടങ്ങി ചലച്ചിത്രലോകത്തെ പ്രമുഖരെത്തുമെന്നാണ് അറിയുന്നത്.

പാലക്കാട് ആയുര്‍വേദ ചികിത്സയിലായതിനാല്‍ മോഹന്‍ലാലിന് എത്തിച്ചേരാനാകില്ല. ലാല്‍ നടിയുമായി ഫോണില്‍ സംസാരിച്ചതായാണ് വിവരം. സംഭവത്തില്‍ വേദന പ്രകടിപ്പിച്ചും നടിക്ക് പിന്തുണ അറിയിച്ചും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നിയമം ആവശ്യപ്പെട്ടും മോഹന്‍ലാല്‍ ഫേ്‌സ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ള ഒട്ടുമിക്ക താരങ്ങളും ഫേസ്ബുക്കില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇനിയൊരു പെണ്‍കുട്ടിയ്ക്ക് നേരെയും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുത്, ഞാന്‍ കൂടെയുണ്ട് എന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ജനപ്രതിനിധികള്‍ കൂടിയായ ഇന്നസെന്റ്, മുകേഷ്, സുരേഷ് ഗോപി തുടങ്ങിയവര്‍ ഇന്നലെ മുതല്‍ നിയമനടപടിയുമായി ബന്ധപ്പെട്ടും കേസിന്റെ കാര്യങ്ങളും ബന്ധപ്പെട്ടവരുമായി അന്വേഷിക്കുകയും പുരോഗതി വിലയിരുത്തുകയും ചെയ്യുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍