UPDATES

അവാര്‍ഡ് വാപസി; 24 ചലച്ചിത്ര പ്രവര്‍ത്തകര്‍ പുരസ്കാരങ്ങള്‍ തിരികെ നല്‍കുന്നു

അഴിമുഖം പ്രതിനിധി 

രാജ്യത്ത് വളരുന്ന അസഹിഷ്ണുതയ്ക്കെതിരെ ചലച്ചിത്ര പ്രവര്‍ത്തകരും  കൂട്ടത്തോടെ പുരസ്കാരങ്ങള്‍ തിരികെ നല്‍കുന്നു. കുന്ദന്‍ ഷാ, സയീദ്‌ മിര്‍സ എന്നിവര്‍ അടക്കം 24 ചലച്ചിത്ര പ്രവര്‍ത്തകരാണ് തങ്ങള്‍ക്കു ലഭിച്ച പുരസ്കാരങ്ങള്‍ തിരികെ നല്‍കുന്നത്. 1983-ല്‍ ­­­­­പുറത്തിറങ്ങിയ ജാനേ ഭി ദോ യാരോ എന്ന ഹിറ്റ്‌ ചിത്രത്തിനാണ് കുന്ദന്‍ ഷായ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്.

അവാര്‍ഡ്‌ വാപസി എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിഷേധരീതിയിലൂടെ ഇതുവരെ 40 എഴുത്തുകാരും കലാകാരന്‍മാരും 10 ചലച്ചിത്ര പ്രവര്‍ത്തകരും പുരസ്കാരങ്ങള്‍ തിരികെ നല്‍കിയിട്ടുണ്ട്.  മാട്ടിറച്ചി വീട്ടില്‍ സൂക്ഷിച്ചു എന്നാരോപിച്ച് ദാദ്രിയില്‍ അഖ് ലാഖ് എന്ന മദ്ധ്യവയസ്കനെ ഹിന്ദുത്വവാദികള്‍ മര്‍ദ്ദിച്ചു കൊന്നതിനെത്തുടര്‍ന്നാണ് ഈ പ്രതിഷേധരീതി ഉടലെടുത്തത്. എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ അരുന്ധതി റോയിയും ദേശീയ അവാര്‍ഡ് തിരിച്ചു നല്‍കിയിരുന്നു. എഴുത്തുകാരും ചലച്ചിത്ര പ്രവര്‍ത്തകരും അക്കാദമിക വിദഗ്ദ്ധരും നേതൃത്വം നല്‍കുന്ന രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ ദേശീയ അവാര്‍ഡ് തിരിച്ചു നല്‍കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

അതേ സമയം സിനിമാപ്രവര്‍ത്തകരും എഴുത്തുകാരും അടങ്ങിയ ഒരു സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിക്കു  പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദാദ്രി പോലെയുള്ള സംഭവങ്ങളില്‍  കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നാണ് അവര്‍ പറയുന്നത്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍