UPDATES

വീഡിയോ

ഞാന്‍ സ്വപ്നവ്യാപാരി, കാമുകന്‍… ലോകം എന്തുകൊണ്ട് ഷാരൂഖ് ഖാനെ കേള്‍ക്കണം (വീഡിയോ)

ആദ്യമായാണ് ഷാരൂഖ് ഖാന്‍ ടെഡ് ടോക്കില്‍ സംസാരിക്കുന്നത്

“ഞാന്‍ സ്വപ്നങ്ങള്‍ വില്‍ക്കുന്നു, ഇന്ത്യയിലെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ഞാന്‍ സ്‌നേഹം വിതരണം ചെയ്യുന്നു, അവര്‍ കരുതുന്നത് ഞാനാണ് ഈ ലോകത്തെ ഏറ്റവും വലിയ കാമുകന്‍ എന്നാണ്”- പ്രശസ്തമായ ‘TED Talk’-ല്‍ സംസാരിച്ചു കൊണ്ട് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പറഞ്ഞ വാക്കുകളാണിത്. ഏപ്രില്‍ 27-ന് നടന്ന ടോക്കിന്റെ വീഡിയോ ഇന്നലെയാണ് ടെഡ് പുറത്തുവിട്ടത്.

ആദ്യമായാണ് ഷാരൂഖ് ഖാന്‍ ടെഡ് ടോക്കില്‍ സംസാരിക്കുന്നത്. 1984-ല്‍ ആരംഭിച്ച TED (Technology, Entertainment, Design) എല്ലാ വര്‍ഷവും വിവിധ മേഖലകളിലുള്ളവരെ അണിനിരത്തി അവരുടെ ജീവിതാനുഭവങ്ങള്‍ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുന്ന പരിപാടിയാണ്. ക്യാനഡയിലെ വാന്‍കൂവറിലുള്ള കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഇത് നടക്കുന്നത്. ഇപ്പോള്‍ ഇതിന്റെ ഇന്ത്യന്‍ പതിപ്പും ആരംഭിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ തന്റെ കുട്ടിക്കാലം, ചെറു പ്രായത്തില്‍ തന്നെ തനിക്ക് മാതാപിതാക്കളെ നഷ്ടപ്പട്ടത്, സിനിമാ താരമാകാനായി മുംബൈയിലേക്ക് വണ്ടി കയറിയത്, ബോളിവുഡ് താരമാകുന്നത്, ഭാര്യ, മക്കള്‍, സോഷ്യല്‍ മീഡിയ തുടങ്ങി എല്ലാ വിഷയങ്ങളെക്കുറിച്ചും 18 മിനിറ്റ് നീണ്ട ടോക്കില്‍ അദ്ദേഹം പറയുന്നു.

ഇവിടെ കേള്‍ക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍