UPDATES

സിനിമാ വാര്‍ത്തകള്‍

ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം ദി സോയ ഫാക്ടറിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബോളിവുഡ് ചിത്രം ദി സോയ ഫാക്ടറിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. സോനം കപൂര്‍ ആണ് നായിക. തേരെ ബിന്‍ ലാദന്‍ എന്ന സിനിമയിലൂടെ പ്രശസ്തനായ അഭിഷേക് ശര്‍മ്മയാണ് സംവിധായകന്‍. അനുജ ചൌഹാന്‍റെ ബെസ്റ്റ് സെല്ലറിന്റെ ചലച്ചിത്രാവിഷ്കാരമാണ് സോയ ഫാക്ടര്‍.

ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടിം ക്യാപ്റ്റന്‍ നിഖില്‍ ഖോടയുമായി പ്രണയത്തിലാകുന്ന രജപുത് പെണ്‍കുട്ടിയുടെ കഥയാണ് സോയ ഫാക്ടര്‍.

2019 ഏപ്രില്‍ 15നു ചിത്രം തിയറ്ററുകളില്‍ എത്തും.

ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലും സോനം കപൂര്‍ ട്വിറ്ററിലും പോസ്റ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍