UPDATES

സിനിമാ വാര്‍ത്തകള്‍

ഗോഡ്, സെക്‌സ് ആന്റ് ട്രൂത്ത്: ലൈംഗികതയുടെ കച്ചവടമോ അതോ രാമുവിന്റെ ബൌദ്ധിക ജാഡയോ?

ജിഎസ്ടി എന്നാണ് ചിത്രത്തിന്റെ ചുരുക്കപ്പേരെങ്കിലും നിലവിലുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി ഇതിനെന്തെങ്കിലും ബന്ധമുണ്ടോയെന്നും വ്യക്തമല്ല

രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രമായ ‘ഗോഡ്, സെക്‌സ് ആന്റ് ട്രൂത്ത്’ ആണ് ബോളിവുഡില്‍ ഇപ്പോള്‍ ചര്‍ച്ച വിഷയം. ലൈംഗിക വികാരങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന ഇന്ത്യയില്‍ സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസം പോലും പാപമായി കാണുന്ന സാമൂഹ്യപശ്ചാത്തലത്തിലാണ് ലൈംഗികതയെ കുറിച്ച് തുറന്ന് ചര്‍ച്ച ചെയ്യുന്ന ചിത്രവുമായി രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തുന്നത്.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ മൂന്ന് മിനിട്ട് നീളമുള്ള ട്രെയിലറില്‍ ഉത്തേജിതയായി കാണപ്പെടുന്ന മിയ മല്‍കോവ ലൈംഗികതയെ കുറിച്ച് സംസാരിക്കുന്നു. എന്താണ് ഇതില്‍ ഒളിഞ്ഞിരിക്കുന്ന സന്ദേശമെന്ന് ചിത്രം പുറത്തുവരുമ്പോഴേ വ്യക്തമാവൂ.

ജിഎസ്ടി എന്നാണ് ചിത്രത്തിന്റെ ചുരുക്കപ്പേരെങ്കിലും നിലവിലുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി ഇതിനെന്തെങ്കിലും ബന്ധമുണ്ടോയെന്നും വ്യക്തമല്ല. 2004ല്‍ നേഹ ദൂപിയ പറഞ്ഞ ഒരു പ്രശസ്ത പരാമര്‍ശമാണ് ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട പലരുടെയും മനസില്‍ ഓടിയെത്തുന്നത്. സെക്‌സും ഷാറുഖ് ഖാനും മാത്രമാണ് ബോളിവുഡില്‍ വിപണന സാധ്യതയുള്ളതെന്നായിരുന്നു നടിയുടെ വിലയിരുത്തല്‍. ലൈംഗികതയ്ക്ക് പിന്നില്‍ ദൈവം ഉദ്ദേശിച്ച സത്യം ചര്‍ച്ച ചെയ്യുന്ന വിപ്ലവകരമായ തത്വചിന്ത ഉപന്യാസമാണ് ചിത്രമെന്ന് രാമു പറയുന്നു.

എന്നാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ വിപരീതഫലമാണ് സൃഷ്ടിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ സംപദ ശര്‍മ്മ നിരീക്ഷിക്കുന്നു. നീലച്ചിത്ര നായികയെ അഭിനയിപ്പിക്കുകയും അവരെക്കൊണ്ട് ഫ്രോയ്ഡിന്റെയും ഹെന്‍ട്രി മില്ലറുടെയും വാചകങ്ങള്‍ പറയിപ്പിക്കുകയും ചെയ്തുകൊണ്ട് ലൈംഗികതയെ ബൌദ്ധികവല്‍ക്കരിക്കാനാണ് രാം ഗോപാല്‍ വര്‍മ്മ ശ്രമിക്കുന്നതെന്ന് ശര്‍മ്മ പറയുന്നു. ഏതാനും നാളുകള്‍ക്ക് മുമ്പ് ‘മേരി ബേഠി സണ്ണി ലിയോണ്‍ ബനാന ചാഹ്തി ഹെ’ എന്ന പേരില്‍ വര്‍മ്മ ഒരു ഹൃസ്വചിത്രം ചെയ്തിരുന്നു. നീലച്ചിത്ര നായികയാകാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണത്.

എന്നാല്‍ സ്വന്തം ലൈംഗികതയുടെ ഉടമസ്ഥത ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീയുടെ ചിത്രമല്ല മറിച്ച് ഒരു കോളേജ് വിദ്യാര്‍ത്ഥി ചെയ്ത അമച്ച്വര്‍ ചിത്രത്തിന്റെ നിലവാരം മാത്രമാണ് അതിനുണ്ടാിയരുന്നതെന്നും സംപദ ശര്‍മ്മ വിലയിരുത്തുന്നു. മികച്ച ചിത്രങ്ങള്‍ ചെയ്യാനാവാത്തതിന്റെ നിരാശയാണ് ഇത്തരം പ്രചാരണ സ്റ്റണ്ടുകള്‍ക്ക് ഒരു കാലത്തെ ബോളിവുഡിന്റെ ഹിറ്റ് സംവിധായകനെ പ്രേരിപ്പിക്കുന്നതെന്നാണ് ശര്‍മ്മയുടെ നിഗമനം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സൃഷ്ടികളെക്കാള്‍ ട്വിറ്ററിലെ അഭിപ്രായങ്ങളാണ് അദ്ദേഹത്തെ വെള്ളിവെളിച്ചത്തില്‍ പിടിച്ചു നിറുത്തുന്നതെന്നും ശര്‍മ്മ അഭിപ്രായപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍