UPDATES

സിനിമാ വാര്‍ത്തകള്‍

ഇത് 2018 ആണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല; പദ്മാവത് പ്രക്ഷോഭത്തെ കുറിച്ച് രണ്‍വീര്‍ സിംഗ്

എന്നെ ഞെട്ടിക്കുക തന്നെ ചെയ്തു. പിന്നീട് ആ ഞെട്ടല്‍ രോഷമായി മാറി

“ഇത് 2018 ആണ് എന്നു എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തീര്‍ത്തും വിചിത്രമായ ഒന്നായിരുന്നു അത്. അത് ഫാസിസം തന്നെയാണ്. ഭയാനകമാണ്. എന്നെ ഞെട്ടിക്കുക തന്നെ ചെയ്തു. പിന്നീട് ആ ഞെട്ടല്‍ രോഷമായി മാറി.” പദ്മാവത് സമരങ്ങളെ കുറിച്ച് ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയെ അവതരിപ്പിച്ച രണ്‍വീര്‍ സിംഗ് പറഞ്ഞു. ന്യൂസ് 18 ചാനലിന്റെ റൈസിംഗ് ഇന്‍ഡ്യ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു നടന്‍.

പദ്മാവതിന്റെ റിലീസിന് മുന്‍പ് ഉണ്ടായ അസ്വസ്ഥതയുണ്ടാക്കുന്ന സംഭവങ്ങള്‍ തന്നെ നിസ്സഹായനാക്കി എന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം പദ്മാവത്തിന്റെ റിലീസിന് വേണ്ടി ഗവണ്‍മെന്‍റ് വേണ്ട നടപടികള്‍ എടുത്തിരുന്നോ എന്ന ചോദ്യത്തിന് പ്രസൂണ്‍ ജോഷി (സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍) സിനിമയ്ക്കുവേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്തു എന്നും അത് ഒടുവില്‍ സിനിമയുടെ റിലീസിലേക്ക് എത്തിച്ചു എന്നുമാണ് താരം വിശദീകരിച്ചത്. “ഞാന്‍ കാര്യങ്ങളെ പോസിറ്റീവായിട്ട് കാണാനാണ് ആഗ്രഹിക്കുന്നത്. സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചു, പ്രദര്‍ശനത്തിനെത്തി, പോലീസ് സംരക്ഷണയോടെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു, നല്ല അഭിപ്രായം നേടി, 300 കോടിയോളം കളക്ട് ചെയ്തു.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍