UPDATES

സിനിമാ വാര്‍ത്തകള്‍

‘ചാനലില്‍ ആവശ്യത്തിന് സംഭവങ്ങളുണ്ട്, തീരെ ഗതി മുട്ടുമ്പോ എന്റടുത്തേക്ക് വരൂ, ഞാന്‍ തരാം’; ദിലീപ് വിഷയത്തില്‍ ഇന്നസെന്റിന്റെ മറുപടി

ദിലീപിനെ അമ്മയില്‍ തിരികെ എടുക്കുമോ എന്ന ചോദ്യത്തിനായിരുന്നു ഇന്നസെന്റിന്റെ മറുപടി

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാവുകയും ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയും ചെയ്യുന്ന നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരികെയെടുക്കുമോയെന്ന ചോദ്യത്തിന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് മാധ്യമ പ്രവര്‍ത്തകരോട് തിരിച്ചു ചോദിച്ചത് ‘തനിക്ക് വേണോ’ എന്ന്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ മറ്റ് വേദികള്‍ ഇല്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘അത് പറയാന്‍ മറ്റ് ആളുകളുണ്ടെ’ന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഇന്നസെന്റിന്റെ ഉപദേശവും. ‘ഇപ്പോള്‍ ചാനലില്‍ ആവശ്യത്തിന് സംഭവങ്ങളുണ്ട്, തീരെ ഗതി മുട്ടുമ്പോ എന്റടുത്തേക്ക് വരു, ഞാന്‍ തരാം’ എന്നുമായിരുന്നു ഇത്. ഇക്കാര്യം പിന്നീടും ഇന്നസെന്റ് ആവര്‍ത്തിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണച്ചു കൊണ്ട് ഇന്നസെന്റ് അടക്കമുള്ള അമ്മ ഭാരവാഹികള്‍ സ്വീകരിച്ച നിലപാടും ഇതിനോടുള്ള പ്രതികരണവും ഏറെ വിമര്‍ശന വിധേയമായിരുന്നു. ഇതിനു പിന്നാലെയാണ് ചാനലുകള്‍ വാര്‍ത്തയില്ലാത്ത സാഹചര്യത്തിലാണ് ദിലീപ് വിഷയം ഉന്നയിക്കുന്നതെന്ന വിമര്‍ശനവുമായി ഇന്നസെന്റ് രംഗത്തെത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍