UPDATES

സിനിമാ വാര്‍ത്തകള്‍

അവസാനം വരെ പാര്‍വ്വതി; ശ്രീദേവി എവിടെ നിന്നാണ് പൊങ്ങിവന്നതെന്ന് അറിയില്ല: ജൂറി അംഗം വിനോദ് മങ്കര

മികച്ച ചിത്രവും മികച്ച നടിയും ഉള്‍പ്പെടെ 12 അവാര്‍ഡുകള്‍ മലയാളത്തിന് അര്‍ഹതപ്പെട്ടത്

ടെയ്ക്ക് ഓഫിലെ പാര്‍വ്വതിയുടെ അഭിനയം ജൂറി അംഗങ്ങളുടെ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയെന്നും അവസാനം വരെ പാര്‍വതി തന്നെയായിരിക്കും മികച്ച നടിയെന്ന് കരുതിയിരുന്നെന്നും ദേശീയ പുരസ്കാര ജൂറി അംഗമായ സംവിധായകന്‍ വിനോദ് മങ്കര. ശ്രീദേവിയുടെ പേര് ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് കടന്നു വന്നതെന്നറിയില്ല. ചിലപ്പോള്‍ ഗവണ്‍മെന്‍റിന് മരണാനന്തരം അവര്‍ക്ക് പുരസ്കാരം കൊടുക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നിരിക്കാം. മാതൃഭൂമി ചാനലിന്റെ ന്യൂസ് അവര്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് വിനോദ് മങ്കര സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ആദ്യ സിനിമയിലെ നായികയാണ് ശ്രീദേവിഎന്നും അവരുടെ മരണം ഉണ്ടാക്കിയ വൈകാരികമായ അടുപ്പം നല്ല നടിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഉണ്ടാവരുതെന്നും ജൂറി അദ്ധ്യക്ഷന്‍ ശേഖര്‍ കപൂര്‍ പരസ്യമായി ജൂറി അംഗങ്ങളോട് പറഞ്ഞതുതന്നെ തെറ്റാണ്. അത് സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.

മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ടെയ്ക്ക് ഓഫിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മികച്ച ചിത്രവും മികച്ച നടിയും ഉള്‍പ്പെടെ 12 അവാര്‍ഡുകള്‍ മലയാളത്തിന് അര്‍ഹതപ്പെട്ടതായിരുന്നു എന്നും വിനോദ് മങ്കര പറഞ്ഞു. റീജ്യണല്‍ ജൂറിയില്‍ ഓരോ സിനിമയ്ക്കും വേണ്ടി പോരടിച്ചു തന്നെയാണ് കൂടുതല്‍ ചിത്രങ്ങളെ ദേശീയ തലത്തില്‍ എത്തിച്ചതെന്നും വിനോദ് മങ്കര പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍