UPDATES

സിനിമാ വാര്‍ത്തകള്‍

ഗോവ ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവ ഉദ്ഘാടന വേദിയിൽ മാധ്യമങ്ങൾക്ക് വിലക്ക്

വാർത്ത ദൂദർശനിൽ നിന്നെടുത്തോ എന്ന് സംഘാടകർ

ഗോവ ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ മാധ്യമങ്ങൾക്ക് വിലക്ക്. സ്റ്റിൽ ക്യാമറ, വിഡിയോ ക്യാമറ, ഫെസ്റ്റിവൽ കിറ്റ്, ബാഗ്, കുടിവെള്ളം എന്നിവയ്ക്ക് പ്രവേശനമില്ല. വാർത്ത ദൂദർശനിൽ നിന്നെടുത്തോ എന്ന് സംഘാടകർ. മലയാളി മാധ്യമ പ്രവർത്തകർക്കുൾപ്പടെ നിരവധി പേർക് ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ പ്രവേശിക്കാനായില്ല.

പ്രതിഷേധ സമരങ്ങളെ ഭയന്ന് ആയിരത്തോളം പോലീസുകാരെയാണ് വിവിധ തിയറ്ററുകളില്‍ നിയോഗിച്ചിരിക്കുന്നത്. 2015ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ പ്ലക്കാര്‍ഡുമായി വേദിയില്‍ പ്രവേശിച്ചിരുന്നു.

മേള അൽപ സമയത്തിനകം ഷാരൂഖ് ഖാൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദി മജീദിയുടെ ‘ബിയോണ്ട് ദി ക്ലൌഡ്സ്’ ആണ് ഉദ്ഘാടന ചിത്രം.

പ്രിയ മജീദ് മജീദി, ഐഎഫ്എഫ്ഐയില്‍ നിന്നും ‘ബിയോണ്ട് ദി ക്ലൌഡ്സ്’ താങ്കള്‍ പിന്‍വലിക്കുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍