UPDATES

സിനിമാ വാര്‍ത്തകള്‍

പദ്മാവതിന്റെ ലൈവ് സ്ട്രീം ഫേസ്ബുക്കില്‍; പ്രൊഡ്യൂസര്‍മാര്‍ക്ക് നഷ്ടമുണ്ടാക്കുന്നതിനെന്ന് പ്രതിഷേധക്കാര്‍

ചിത്രത്തിന്റെ എണ്‍പത് മിനിട്ടോളം ലൈവ് സ്ട്രീം ചെയ്യപ്പെട്ടു.

‘പദ്മാവത്’ സിനിമയ്‌ക്കെതിരായ നിയമം കയ്യിലെടുത്തുള്ള പ്രതിഷേധം തുടരുന്നു. ഹരിയാനയിലെ ഒരു സംഘം പ്രതിഷേധക്കാര്‍ വ്യഴാഴ്ച ചിത്രം ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തു. പ്രൊഡ്യൂസര്‍മാര്‍ക്ക് നഷ്ടമുണ്ടാക്കുന്നതിനാണ് ലൈവ് സ്ട്രീം ചെയ്തതെന്നാണ് പ്രതിഷേധക്കാര്‍ വാദിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കും മൂന്നു മണിക്കും ഇടയ്ക്കാണ് ചിത്രം ലൈവ് സ്ട്രീം ചെയ്തത്.

ഒരു ഘട്ടത്തില്‍ 19,000 പേര്‍ വരെ ചിത്രം തത്സമയം കാണുന്നുണ്ടായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ചിത്രം ലൈവ് സ്ട്രീം ചെയ്ത ലിങ്കിന് അയ്യായിരത്തില്‍ ഏറെ ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ എണ്‍പത് മിനിട്ടോളം ലൈവ് സ്ട്രീം ചെയ്യപ്പെട്ടു. തുടക്കം മുതല്‍ ദീപിക പദുക്കോണിന്റെയും ഷാഹിദ് കപൂറിന്റെയും കഥാപാത്രങ്ങള്‍ ശത്രുക്കളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണോ എന്ന് ചര്‍ച്ച ചെയ്യുന്നത് വരെയുള്ള ഭാഗങ്ങളാണ് ലൈവ് സ്ട്രീം ചെയ്യപ്പെട്ടത്. നുറുകണക്കിന് ആളുകള്‍ ലൈവ് സ്ട്രീം ചെയ്ത ലിങ്ക് ഷെയര്‍ ചെയ്യുകയും ചെയ്തു.

ഞാന്‍ പദ്മാവത് കാണില്ല; എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് കാണാനുള്ള അവകാശത്തെ മരണം വരെ പ്രതിരോധിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍