UPDATES

സിനിമാ വാര്‍ത്തകള്‍

പ്രമുഖ സംവിധായകന്റെ ആവശ്യം നിരസിച്ചതിനാല്‍ പ്രിയങ്ക ചോപ്രയ്ക്ക് നഷ്ടപ്പെട്ടത് 10 സിനിമകളെന്ന് മാതാവ്

ലോകത്തെ 100 ശക്തരായ സ്ത്രീകളിലൊരാളായി ഫോബ്‌സ് ഈയിടെ പ്രിയങ്കയെ ഉള്‍പ്പെടുത്തിയിരുന്നു.

ബോളിവുഡിലെ ഒരു വമ്പന്‍ സംവിധായകകന്റെ ‘നിര്‍ദേശങ്ങള്‍’ പാലിക്കാത്തതിനാല്‍ നടി പ്രിയങ്ക ചോപ്രയ്ക്ക് കുറഞ്ഞത് 10 സിനിമകളെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മാതാവ് മധു ചോപ്ര. ഹോളിവുഡില്‍ ലൈംഗിക ചൂഷണം നടത്തിയെന്ന നിരവധി ആരോപണങ്ങള്‍ നേരിടുന്ന ഹാര്‍വി വെയ്ന്‍സ്റ്റീന്‍സ് സംഭവവുമായി ബന്ധപ്പെട്ട് ‘ഒരാളല്ല, ഇത്തരത്തില്‍ ഹോളിവുഡിലുള്ളത്. ഇത് എല്ലായിടത്തും സംഭവിക്കുന്നുമുണ്ട്’ എന്ന് പ്രിയങ്ക ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.

2000-ല്‍ തന്റെ 18-ാം വയസിലാണ് പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം തമിഴ് സിനിമയായ ‘തമിഴനി’ലൂടെ പ്രിയങ്ക സിനിമ ലോകത്തെത്തി. അടുത്ത വര്‍ഷം The Hero: Love Story of a Spy എന്ന ചിത്രത്തിലൂടെ ബോളിവുഡിലും. ഇപ്പോള്‍ 40-ലേറെ സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ പ്രിയങ്ക, പോപ്പുലര്‍ അമേരിക്കന്‍ ടി.വി ഷോയായ Quantico-യില്‍ പങ്കെടുക്കുന്നതിനൊപ്പം ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്. എന്നാല്‍ സിനിമ ലോകത്ത് ബഹുമാനിക്കപ്പെടുന്ന ഒരു വലിയ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിലൂടെ കുറഞ്ഞത് 10 സിനിമകളെങ്കിലും പ്രിയങ്കയ്ക്ക് നഷ്ടപ്പെടുത്തേണ്ടി വന്നുവെന്ന് മധു ചോപ്ര പറയുന്നു.

ദിലീപിന് വേണ്ടി കണ്ണീര്‍ ഒഴുക്കുന്നവര്‍ ഹോളിവുഡില്‍ നിന്നുള്ള ഈ സന്ദേശം കേള്‍ക്കുക

പ്രിയങ്കയ്ക്ക് സിനിമ മേഖലയിലെ തുടക്ക സമയങ്ങളില്‍ നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് 20-ാമത് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സംസാരിക്കുകയായിരുന്നു അവര്‍. “ഒരു പ്രശസ്ത സംവിധായകന്റെ സിനിമയിലാണ് സംഭവം. അപ്പോഴാണ് ഒരു ഡിസൈനര്‍ വന്നു പറയുന്നത്, കുഞ്ഞുടുപ്പുകള്‍ ധരിക്കണമെന്നാണ് ഡയറക്ടര്‍ പറഞ്ഞിട്ടുള്ളതെന്നും, മിസ് വേള്‍ഡ് ആണ് എന്നതു കൊണ്ട് ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടു വന്നിട്ടു കാര്യമില്ലല്ലോ, അവളുടെ സൗന്ദര്യം കാണിക്കാനല്ലെങ്കില്‍ പിന്നെ കാര്യമില്ല എന്നും പറഞ്ഞത് വ്യക്തമാക്കുന്നത്”- പ്രിയങ്ക ആ സിനിമ നിരസിക്കുകയായിരുന്നു- മധു ചോപ്ര പറയുന്നു.

ഇതിന് പ്രിയങ്കയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും എന്നാല്‍ പ്രിയങ്ക അത് കാര്യമാക്കിയില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. പത്തു സിനിമകളാണ് ആ സംവിധായകനെ നിരസിച്ചതിലൂടെ നഷ്ടപ്പെട്ടത്. സിനിമയില്‍ എത്തിയ കാലം മുതല്‍ ഈ രീതിയിലുള്ള മൂല്യങ്ങള്‍ അനുസരിച്ചാണ് പ്രിയങ്ക പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറയുന്നു. “17 വയസില്‍ ഈ മേഖലയിലേക്ക് എത്തിയതു മുതല്‍ ഓരോ മിനിറ്റിലും ഞാന്‍ അവള്‍ക്കൊപ്പമുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷം മുമ്പു വരെ”. ഒരിക്കല്‍ ഒരാള്‍ വന്നു പറഞ്ഞത് ഇങ്ങനെയാണെന്ന് അവര്‍ പറയുന്നു: “ഞാന്‍ നിങ്ങളോട് കഥ വിവരിക്കുന്ന സമയത്ത് അമ്മയോട് പുറത്തിരിക്കാന്‍ പറയാമോ? ഇതിന് പ്രിയങ്ക പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, ‘എന്റെ അമ്മയ്ക്ക് കേള്‍ക്കാന്‍ പറ്റാത്ത കഥയാണെങ്കില്‍ ആ കഥ എനിക്ക് ചെയ്യാനും കഴിയില്ല’ എന്നായിരുന്നു.”

‘മലയാള സിനിമയില്‍ റോള്‍ കിട്ടണമെങ്കില്‍ കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടവരുണ്ട്’: പാര്‍വ്വതി

പ്രിയങ്കയുടെ പ്രൊഡക്ഷന്‍ ഹൗസായ പര്‍പ്പിള്‍ പെബ്ബിള്‍ പിക്‌ചേഴ്‌സിന്റെ ഭാഗവും പ്രിയങ്കയുടെ മാനേജറും കൂടിയാണ് മധു ചോപ്ര.

ലോകത്തെ 100 ശക്തരായ സ്ത്രീകളിലൊരാളായി ഫോബ്‌സ് ഈയിടെ പ്രിയങ്കയെ ഉള്‍പ്പെടുത്തിയിരുന്നു. എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് മീഡിയ വിഭാഗത്തില്‍ ലോകത്തെ ഏറ്റവും ശക്തയായ സ്ത്രീകളില്‍ 15-ാം സ്ഥാനമാണ് ഫോബ്‌സ് പ്രിയങ്കയ്ക്ക് നല്‍കിയത്.

പ്രിയങ്കയുടെ ഹോളിവുഡ് ചിത്രങ്ങളായ Isn’t It Romantic?, A Kid Like Jake എന്നിവ റിലീസിന് തയാറെടുക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍