UPDATES

സിനിമാ വാര്‍ത്തകള്‍

രജനിയുടെ 2.0 റിലീസ് വീണ്ടും മാറ്റി

അക്ഷയ് കുമാറിന്റെ മറ്റൊരു ചിത്രവുമായുള്ള മത്സരം ഒഴിവാക്കുന്നതിനായി ചിത്രത്തിന്റെ റിലീസ് 2018 ഏപ്രിലിലേക്ക് മാറ്റി

രജനീകാന്തും അക്ഷയ്കുമാറും ഒന്നിച്ച് അഭിനയിക്കുന്ന 2.0 വിന്റെ റിലീസ് മാറ്റിവെക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. അക്ഷയ് കുമാറിന്റെ മറ്റൊരു ചിത്രവുമായുള്ള മത്സരം ഒഴിവാക്കുന്നതിനായി ചിത്രത്തിന്റെ റിലീസ് 2018 ഏപ്രിലിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനമെങ്കിലും നിര്‍മ്മാണം ദീര്‍ഘിച്ചതിനാല്‍ 2018 ജനുവരിയിലേക്ക് 2.0 യുടെ റിലീസ് മാറ്റുകയായിരുന്നു.

വ്യാപാര വിശകലന വിദഗ്ധനായ തരണ്‍ ആദര്‍ശാണ് റിലീസ് മാറ്റിവെച്ച വിവരം ട്വീറ്റ് ചെയ്തത്. ഏപ്രില്‍ 27ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് അദ്ദേഹം പറയുന്നതെങ്കിലും നിര്‍മ്മാതാക്കള്‍ ഇക്കാര്യം സ്ഥിതീകരിച്ചിട്ടില്ല. ഈ ബാഹുബലി രണ്ട് നേടിയെ പ്രദര്‍ശന വിജയത്തെ മറികടക്കാന്‍ പോന്ന ചിത്രമാണ് 2പോയിന്റ് സീറോ എന്നാണ് പൊതുവില്‍ പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ ഏറ്റവും ചിലവേറിയ ത്രിഡീ ചിത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 2.0യില്‍ അമി ജാക്‌സണാണ് നായിക. ഷങ്കറിന്റെ സംവിധാനവും എആര്‍ റഹ്മാന്റെ സംഗീതവുമാണ് ചിത്രത്തിന്റെ സവിശേഷതകള്‍.

അക്ഷയ് കുമാറിന്റെ മറ്റൊരു ചിത്രമായ പദ്മാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതോടെയാണ് 2.0 പിന്നിലേക്ക് മാറിയത്. 2018 ജനുവരി 26ന് പദ്മാന്‍ തിയേറ്ററുകളില്‍ എത്തുമെന്ന് അക്ഷയ് കുമാര്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. പദ്മാന്‍ നിര്‍മ്മിക്കുന്നത് താനാണെന്നും എന്നാല്‍ 2.0 ഷങ്കറിനും രജനീകാന്തിനും ലൈക പ്രൊഡക്ഷന്‍സിനും അവകാശപ്പെട്ടതാണെന്നും അക്ഷയ് കുമാര്‍ മുംബെ മിററിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അവര്‍ 2.0 ജനുവരി അവസാനം റിലീസ് ചെയ്യാന്‍ തീരുമാനിച്ചാല്‍ തന്റെ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുമെന്നും അല്ലെങ്കില്‍ റിപബ്ലിക് ദിനത്തില്‍ തന്റെ ചിത്രം റിലീസ് ചെയ്യുമെന്നും അതേ അഭിമുഖത്തില്‍ അക്ഷയ് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍