UPDATES

സിനിമാ വാര്‍ത്തകള്‍

താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ വയ്യ; ഫേസ്ബുക്ക് പേജ് ഡിലിറ്റ് ചെയ്യുകയാണെന്ന് സജിത മഠത്തില്‍

താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാല്‍ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈല്‍ പേജും തല്‍ക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും.

തന്റെ ഫേസ്ബുക്ക് പേജ് ഡിലിറ്റ് ചെയ്യുകയാണെന്ന് നടിയും ഡബ്ല്യു സി സി അംഗവുമായ സജിത മഠത്തില്‍. താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ തനിക്കില്ലെന്നും അതിനാല്‍ തന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്നും സജിത മഠത്തില്‍ തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു. പ്രൊഫൈല്‍ പേജും തല്‍ക്കാലം ഡീ ആക്ടിവേറ്റ് ചെയ്യുമെന്നും സജിത മഠത്തില്‍ വ്യക്തമാക്കി.

സജിത മഠത്തിലിന്റെ ഫെയ്സ്ബൂക് പോസ്റ്റിന്റെ പൂർണ രൂപം.

”താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാല്‍ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈല്‍ പേജും തല്‍ക്കാലം ഡിആക്ടിവേറ്റ് ചെയ്യേണ്ടി വരും”.

നേരത്തെ സൈബർ ആക്രമണം മൂലം സംവിധായകൻ ബിജുകുമാർ ദാമോദരനും തന്റെ ഫെയ്സ്ബൂക് പേജ് റിമൂവ് ചെയ്തിരുന്നു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരെ വിമർശിച്ചാൽ ഭീകരമായ സൈബർ അറ്റാക്കിനു വിധേയമാകുന്ന പ്രവണത മലയാളി സൈബർ ലോകത്തു വർധിച്ചു വരുന്നതായി ആരോപണം ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍