UPDATES

സിനിമാ വാര്‍ത്തകള്‍

‘നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണ’ത്തിലൂടെ പ്രശസ്തയായ ഗായിക ഗായത്രി ശ്രീകൃഷ്ണൻ അന്തരിച്ചു

പ്രശസ്ത ഗായിക ഗായത്രി ശ്രീകൃഷ്ണൻ അന്തരിച്ചു. 1956-ല്‍ പുറത്തിറങ്ങിയ ‘രാരിച്ചന്‍ എന്ന പൗരന്‍’ എന്ന ചിത്രത്തിലെ ‘തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങി’ എന്ന ഗാനം പാടി ചലചിത്ര ഗാന മേഖലയില്‍ എത്തി. എന്നാല്‍ കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ ഗാനം ശാന്താ പി. നായരുമായി ചേര്‍ന്നു പാടിയ അതേ ചിത്രത്തിലെ ‘നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം’ എന്ന ഗാനമാണ്.

1934-ല്‍ കൊച്ചിയില്‍ പള്ളുരുത്തിയില്‍ ജനിച്ച ഗായത്രി കോഴിക്കോട് റേഡിയോ സ്റ്റേഷനില്‍ സ്ഥിരം ഗായികയായി. കോഴിക്കോട് നിലയത്തില്‍ തന്നെയുണ്ടായിരുന്ന പുല്ലാങ്കുഴല്‍ വിദ്വാന്‍ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചു.

പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ ജി. എസ് രാജൻ മകനാണ്. മകൾ സുജാത. മരുമകൾ അഞ്ജന രാജൻ നർത്തകിയും മാധ്യമ പ്രവർത്തകയുമാണ്.

Read More: കുറഞ്ഞ കൂലിയില്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നവരെ അടിച്ചോടിക്കും, തെരുവില്‍ നില്‍ക്കരുതെന്ന് ബോര്‍ഡും സ്ഥാപിച്ചു; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ പെരുമ്പാവൂര്‍- മൂവാറ്റുപുഴയില്‍ നടക്കുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍