UPDATES

സിനിമാ വാര്‍ത്തകള്‍

പദ്മാവതിലെ ജോഹര്‍ രംഗങ്ങള്‍ നീക്കംചെയ്യാന്‍ പറ്റില്ല; സ്വാമി അഗ്നിവേശിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

വിധവ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ആത്മാഹുതി നടത്തുന്ന നിരോധിക്കപ്പെട്ട ആചാരമായ സതിയെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്നാണ് അഗ്നിവേശിന്റെ വാദം

സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പദ്മാവതിലെ ജോഹര്‍ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന സ്വാമി അഗ്നിവേശിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളി. മധ്യകാല ദുരാചാരാമായ ജോഹര്‍, വിധവ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ആത്മാഹുതി നടത്തുന്ന നിരോധിക്കപ്പെട്ട ആചാരമായ സതിയെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്നാണ് അഗ്നിവേശിന്റെ വാദം. ശത്രു സൈന്യത്തിന്റെ പിടിയില്‍ അകപ്പെടും മുന്‍പേ സ്ത്രീകള്‍ സ്വയം അഗ്നിയില്‍ ചാടി ജീവനൊടുക്കുന്ന ആചാരമാണ് ജോഹര്‍.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രദര്‍ശനാനുമതി നല്‍കിയതിനാല്‍ പ്രത്യേക സീനുകള്‍ അതില്‍ നിന്നും നീക്കം ചെയ്യണം എന്നു കോടതിക്ക് ആവശ്യപ്പെടാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

നേരത്തെ നാലു സംസ്ഥാനങ്ങള്‍ പദ്മാവതിന് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കോടതി എടുത്തുകളഞ്ഞിരുന്നു. നിങ്ങള്‍ക്ക് സിനിമ കാണാന്‍ താത്പര്യമില്ലെങ്കില്‍ കാണേണ്ട, എന്നാല്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കാന്‍ സാധിക്കില്ല, കോടതി അന്ന് പറഞ്ഞു.

രജപുത് കര്‍ണ്ണിസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം ഉള്‍പ്പെടെ പലപ്പോഴും പ്രതിസന്ധിയില്‍ ആയിരുന്നു. ചിത്രത്തിന്റെ റിലീസിംഗ് തിയ്യതി പല തവണ മാറ്റിവെയ്ക്കേണ്ടി വന്നു. നായിക ദീപിക പാദുക്കോണിന്റെ മൂക്ക് ചെത്തിക്കളയും എന്നുവരെ കര്‍ണ്ണി സേന ഭീഷണി മുഴക്കിയിരുന്നു. നേരത്തെ പദ്മാവതി എന്നു പേരിട്ടിരുന്ന സിനിമ സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പദ്മാവത് എന്നു പേര് മാറ്റിയാണ് പ്രദര്‍ശനത്തിന് എത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍