UPDATES

സിനിമാ വാര്‍ത്തകള്‍

‘സെക്കന്‍ഡ് ഷോ കഴിഞ്ഞ വര്‍ഷം സംഭവിച്ചത് പോലെ’; സിനിമയിലെ 6 വര്‍ഷത്തെ കുറിച്ച് ദുല്‍ക്കര്‍

വരുന്ന ആറ് വര്‍ഷങ്ങള്‍ കൂടുതല്‍ അവിസ്മരണീയമായ ചിത്രങ്ങളാല്‍ നിറയ്ക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു

“സിനിമകളുടെ ആറ് വര്‍ഷം. സെക്കന്‍ഡ് ഷോ കഴിഞ്ഞ വര്‍ഷം സംഭവിച്ചത് പോലെ. കാലം ശരിക്കും പറക്കുകതന്നെയാണ്.” തന്റെ സിനിമയിലെ ആറാം വാര്‍ഷികത്തില്‍ നന്ദി പ്രകാശിപ്പിച്ച് ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്. “ഈ വാര്‍ഷിക ഓര്‍മ്മപ്പെടുത്തല്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇതുവരെയുള്ള എന്റെ യാത്രയും. അത് കൊണ്ടുപോയ ഇടങ്ങളും കണ്ട കാഴ്ചകളും പഠിച്ച പാടങ്ങളും കണ്ടുമുട്ടിയ ആളുകളെയും ഞാന്‍ സ്നേഹിക്കുന്നു. ഒപ്പം ഞാന്‍ അഭിനയിച്ച ചിത്രങ്ങളെയും. ഓരോ സിനിമയും എനിക്കു പാഠങ്ങളായിരുന്നു. ഒരു തരത്തിലുമുള്ള കുറ്റബോധവും എനിക്കില്ല. എന്റെ ഉയര്‍ച്ച താഴ്ചകളും നേട്ടവും കോട്ടവും എല്ലാം എന്റേത് മാത്രമാണ്.”

വരുന്ന ആറ് വര്‍ഷങ്ങള്‍ കൂടുതല്‍ മായികവും അവിസ്മരണീയവുമായ ചിത്രങ്ങളാല്‍ നിറയ്ക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു എന്നെഴുതുന്ന എല്ലാവരോടും നദി പ്രകാശിപ്പിക്കുന്നുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍