UPDATES

സിനിമാ വാര്‍ത്തകള്‍

കമലിനെ വേദിയിലിരുത്തി രജനി; ‘രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ പേരും പ്രശസ്തിയും പണവും മാത്രം പോര’

രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ എന്തുവേണമെന്ന് രജനി ചോദിച്ചപ്പോള്‍ കമല്‍ പറഞ്ഞു, ‘എന്റെ കൂടെ വരൂ’

“ഞാന്‍ കമലിനോട് പറഞ്ഞു സിനിമാ വ്യവസായത്തില്‍ എന്റെ മൂത്ത സഹോദരനാണ് താങ്കള്‍. അതുകൊണ്ട് തന്നെ ഒരു നടന് രാഷ്ട്രീയത്തില്‍ വിജയിക്കണമെങ്കില്‍ എന്താണ് വേണ്ടത് നിങ്ങള്‍ തന്നെ എനിക്കു പറഞ്ഞു തരണം. ആദ്ദേഹം പറഞ്ഞത് ‘എന്റെ കൂടെ വരൂ, ഞാന്‍ പറഞ്ഞു തരാം’ എന്നാണ്.”  ചെന്നൈയിലെ ശിവാജി ഗണേശന്‍ സ്മാരകത്തിന്റെ ഉദ്ഘാടന വേദിയില്‍ വെച്ചു രജനികാന്ത് ഇത് പറഞ്ഞപ്പോള്‍ ആരാധകര്‍ സ്വീകരിച്ചത് കരഘോഷത്തോടെയാണ്.

ഞായറാഴ്ച രാവിലെ നടന്ന പരിപാടിയില്‍ തമിഴ് സിനിമയിലെ വന്‍താരങ്ങള്‍ എല്ലാം അണിനിരന്നിരുന്നു. എന്നാല്‍ എല്ലാവരുടെയും നോട്ടം രാഷ്ട്രീയത്തില്‍ ഉടന്‍ പ്രവേശിക്കും എന്നു കരുതുന്ന രാജനീകാന്തിലും കമല്‍ ഹാസനിലും ആയിരുന്നു.

“ശിവാജി തന്റെ ജൂനിയര്‍ താരങ്ങള്‍ക്ക് ഉപദേശങ്ങള്‍ നല്കിയിരുന്നത് അഭിനയത്തില്‍ മാത്രമായിരുന്നില്ല. രാഷ്ട്രീയത്തിലും കൂടിയായിരുന്നു. അദ്ദേഹം സ്വന്തം പാര്‍ട്ടിയുണ്ടാക്കുകയും മത്സരിക്കുകയും പരാജയം വരിക്കുകയും ചെയ്തു” രജനി പറഞ്ഞു.

“തന്റെ തോല്‍വില്‍യിലൂടെ ശിവാജി നല്കിയ സന്ദേശം ഇതാണ്. രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ പേരും പ്രശസ്തിയും പണവും മാത്രം പോര. അതിനും മുകളില്‍ ചിലത് കൂടി വേണം.” രജനി കൂട്ടിച്ചേര്‍ത്തു.

“എന്താണ് ഒരു നടനെ വിജയശ്രീലാളിതനായ രാഷ്ട്രീയക്കാരനാക്കി മാറ്റുന്നത് എന്നത് ജനങ്ങള്‍ക്ക് മാത്രമേ അറിയൂ. എനിക്കെന്തായാലും അറിയില്ല. ചിലപ്പോള്‍ കമലിന് അറിയുമായിരിക്കും. രണ്ടു മാസം മുന്‍പ് ചോദിച്ചിരുന്നെങ്കില്‍ അദ്ദേഹം അതെന്നോട് പങ്ക് വെക്കുമായിരുന്നു” കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകളെ സൂചിപ്പിച്ചുകൊണ്ട് രജനി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍