UPDATES

സിനിമാ വാര്‍ത്തകള്‍

#MeToo; കുറ്റം തെളിയിക്കപ്പെട്ടവര്‍ക്കൊപ്പം ഇനി പ്രവര്‍ത്തിക്കില്ലെന്ന് ബോളിവുഡ് സംവിധായികമാര്‍

കങ്കണ സെന്‍ ശര്‍മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്

മീ ടൂ ക്യാംപെയിനില്‍ കുറ്റം തെളിയിക്കപ്പെട്ടവര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് ബോളിവുഡിലെ സംവിധായികമാര്‍. കങ്കണ സെന്‍ ശര്‍മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നന്ദിത ദാസ്, മേഘ്‌ന ഗുല്‍സാര്‍, ഗൗരി ഷിന്‍ഡെ, കിരണ്‍ റാവു, റീമ കഗ്തി, സോയ അക്തര്ഡ, അലംകൃത ശ്രീവാസ്തവ, നിത്യ മെഹ്‌റു, രുചി നരൈന്‍, സൊനാലി ബോസ്, എന്നിവര്‍ ഉള്‍പ്പെട്ട പതിനൊന്ന് സംവിധായികമാരാണ് നിലപാടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

‘സ്ത്രീകളും സിനിമാ പ്രവര്‍ത്തകരുമായ ഞങ്ങള്‍ മീ ടൂ ഇന്ത്യ ക്യാംപെയ്‌നിനെ പിന്തുണയ്ക്കുന്നു. തങ്ങള്‍ക്ക് നേരിട്ട ലൈംഗികാതിക്രമത്തെപ്പറ്റി തുറന്ന് പറഞ്ഞ സ്ത്രീകളോട് പൂര്‍ണ ഐക്യദാര്‍ഢ്യം ഞങ്ങള്‍ നല്‍കുന്നു. സ്വാഗതര്‍ഹമായ ഒരു മാറ്റത്തിന് കാരണമായ വിപ്ലവത്തിന് തുടക്കമിട്ട അവരുടെ ധൈര്യത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ജോലി സ്ഥലത്ത് സ്ത്രീക്കും പുരുഷനും തുല്യമായതും സുരക്ഷിതമായതുമായ അന്തരീക്ഷം സൃഷ്ടിക്കാനുളള ബോധവല്‍ക്കരണമാണ് ഞങ്ങള്‍ നടത്തുന്നത്. ആരോപണം തെളിയിക്കപ്പെട്ടവരോടൊപ്പം ഇനി പ്രവര്‍ത്തിക്കില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. സിനിമാ മേഖലയില്‍ എല്ലാവരോടും ഇതേ തീരുമാനത്തിന്റെ ഭാഗമാകുവാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു.’ കങ്കണയുടെ ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ പറയുന്നു.

View this post on Instagram

#metooindia

A post shared by Konkona Sensharma (@konkona) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍