UPDATES

സിനിമാ വാര്‍ത്തകള്‍

എല്ലാവരും സുരക്ഷിതരാണ്, അന്വേഷണങ്ങൾക്കും പരിഗണനകൾക്കും നന്ദി: സനൽ കുമാർ ശശിധരൻ

പ്രളയവും മണ്ണിടിച്ചലും ഉണ്ടായതോടെ മഞ്ജു വാര്യര്‍ അടക്കമുളള സിനിമാ പ്രവര്‍ത്തകര്‍ പുറത്ത് കടക്കാന്‍ സാധിക്കാതെ കുടുങ്ങിയിരിക്കുകയായിരുന്നു

നടി മഞ്ജു വാര്യരും സംഘവും ഹിമാചലിലെ പ്രളയത്തിൽ കുടുങ്ങിയ വിവരം ഇന്നലെ ആണ് പുറത്ത് വന്നത്. സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യർ ഛത്രുവിൽ എത്തിയത്. പ്രളയവും മണ്ണിടിച്ചലും ഉണ്ടായതോടെ മഞ്ജു വാര്യര്‍ അടക്കമുളള സിനിമാ പ്രവര്‍ത്തകര്‍ പുറത്ത് കടക്കാന്‍ സാധിക്കാതെ കുടുങ്ങിയിരിക്കുകയായിരുന്നു. എന്നാൽ തങ്ങൾ സുരക്ഷിതരാണെന്ന വിവരമാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ പങ്കുവെക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ഹൈബി ഈഡൻ

‘എല്ലാവരും സുരക്ഷിതരാണ്.. സിനിമയും … അന്വേഷണങ്ങൾക്കും പരിഗണനകൾക്കും  നന്ദി’- സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു.

മഞ്ജു വാര്യരുംസംഘവും ഹിമാചൽ പ്രദേശിൽ കുടിങ്ങിയ വിവരം മഞ്ജുവിന്റെ സഹോദരൻ മധു വാര്യരാണ് മാധ്യമങ്ങളെ അറിയിച്ചത്. മഞ്ജു വാര്യർക്കൊപ്പം 200 അംഗ വിനോദ സഞ്ചാരികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുകയാണന്ന് സാറ്റ്‌ലൈറ്റ് ഫോണിലൂടെ സഹോദരൻ മധുവാര്യരെ മഞ്ജു ഇന്നലെ രാത്രി അറിയിക്കുകയായിരുന്നു. ഒരു 15 സെക്കന്റ് മാത്രമാണ് മഞ്ജുവിനോട് സംസാരിക്കാനായതെന്നും. തങ്ങൾ ഛത്രുവിൽ കുടുങ്ങി കിടക്കുകയാണെന്നും മഞ്ജു പറഞ്ഞതായി സഹോദരൻ മധു വാര്യർ  പറഞ്ഞു.

സേഫ് ആയിട്ടുള്ള സ്ഥലത്താണ് തങ്ങൾ ഇപ്പോൾ ഉള്ളതെന്നും, ഭക്ഷണം തീർന്നു കൊണ്ടിരിക്കുകയാണെന്നും,രണ്ട് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണ മാത്രമേ തങ്ങളുടെ കൈവശം ഉള്ളൂ എന്നും മഞ്ജു പറഞ്ഞിരുന്നു.സർക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് മന്ത്രി എ.കെ ബാലൻ അറിയിച്ചിരുന്നു. അതേസമയം മഞ്ജുവും സംഘവും സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായും ഇന്നലെ സ്ഥിതികരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍