UPDATES

ഹോട്ടല്‍ താമസത്തിന് ചിലവ് കുറയും, നികുതി കുറച്ച് ജി.എസ്.ടി കൗൺസിൽ യോഗം; കഫീൻ അടങ്ങിയ പാനീയങ്ങൾക്ക് ചിലവ് കൂടും

1000 രൂപയിൽ കുറഞ്ഞ ഹോട്ടൽ മുറികള്‍ ഇനിമുതൽ ജി.എസ്.ടിയുടെ പരിധിയിൽ പെടില്ല.

ഇന്ത്യന്‍ കമ്പനികളുടെയും പുതിയ നിര്‍മാണ കമ്പനികളുടെയും കോര്‍പ്പറേറ്റ് നികുതിയും കേന്ദ്ര സർക്കാർ കുറച്ചതിന് പിന്നാലെ ഹോട്ടല്‍ വ്യവസായത്തിന് അശ്വാസവുമയി 37 മത് ജിഎസ്ടി കൗൺസിൽ യോഗം. ഹോട്ടല്‍ മുറികളുടെ ജി.എസ്.ടി നിരക്കിലാണ് ഗോവയിൽ ചേർന്ന കൗൺസിൽ ഇളവ് പ്രഖ്യാപിച്ചത്. ഇതോടെ ഹോട്ടൽ മുറികളുടെ താമസത്തിനുള്ള ചിലവ് കുറയും.

28 ശതമാനം ജിഎസ്.ടി ചുമത്തിയിരുന്ന 7500 രൂപയ്ക്ക് മുകളില്‍ വാടകയുള്ള മുറികളുടെ നിരക്ക് 18 ശതമാനമാക്കി. 7500 രൂപയില്‍ താഴെയുളളവയ്ക്ക് 18ല്‍ നിന്ന് 12 ശതമാനമാക്കുകയും ചെയ്തു. 1000 രൂപയിൽ കുറഞ്ഞ ഹോട്ടൽ മുറികള്‍ ഇനിമുതൽ ജി.എസ്.ടിയുടെ പരിധിയിൽ പെടില്ല.

അതേസമയം, കഫീൻ അടങ്ങിയ പാനിയങ്ങള്‍ക്ക് നികുതി വർദ്ധിപ്പിക്കാനും 37മത് ജിഎഎസ്ടി കൗണ്‍സലിൽ നിർദേശം ഉയർന്നരായും ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം പാനീയങ്ങളുടെ ജിഎസ്.ടി നിരക്ക് 18 ശതമാനത്തിൽ നിന്നും 28 ലേക്ക് ഉയർത്തണമെന്നാണ് നിർദേശം ഉയർന്നത്.

കോർപ്പറേറ്റ് നികുതിയിനത്തിൽ ഒരു ലക്ഷത്തി നാല്‍പത്തയ്യായിരം കോടി (1.45 ലക്ഷം കോടി ) രൂപയുടെ ആനുകൂല്യമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ജിഎസ്.ടി യോഗത്തിന് തൊട്ട് മുൻപ് പ്രഖ്യാപിച്ചത്. നീക്കത്തെ ചരിത്രപരമായ തീരുമാനമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ച. ധീരമായ നീക്കമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസും പ്രതികരിച്ചു.
ഭവന നിര്‍മ്മാണ മേഖല അടക്കമുള്ളവയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ രംഗത്തെത്തിയത്. 30 ശതമാനത്തില്‍ നിന്ന് 25.2 ശതമാനത്തിലേയ്ക്കാണ് നികുതി ഇളവ് നല്‍കിയത്. സര്‍ചാര്‍ജ്ജുകള്‍ അടക്കമാണിത്. നിര്‍മ്മല സീതാരാമന്‍ ഗോവയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോര്‍പ്പറേറ്റ് ടാക്‌സ് കുറക്കുന്നതിലൂടെ ഒരു വര്‍ഷം 1.45 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യന്‍ കമ്പനികള്‍ക്കും പുതിയ മാനുഫാക്ച്വറിംഗ് സ്ഥാപനങ്ങള്‍ക്കും ധന മന്ത്രി നികുതി ഇളവ് പ്രഖ്യാപിച്ചു. കോര്‍പ്പറേറ്റ് നികുതി കുറക്കുന്നതിനായി 1961ലെ ആദായനികുതി നിയമം ഭേദഗതി ചെയ്യും. 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ പുതിയ വ്യവസ്ഥ ഇന്‍കംടാക്‌സ് ആക്ടില്‍ കൊണ്ടുവരും. മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്‌സ് 18.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്കാണ് നികുതി 15 ശതമാനമാക്കുക. ഉല്‍പ്പാദന വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഇത് സഹായകമാകുമെന്ന് ധന മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ധന മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം സെന്‍സെക്‌സ് സൂചിക 900 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി 10,900 മാര്‍ക്ക് കടന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍