UPDATES

ട്രെന്‍ഡിങ്ങ്

ജിഡിപി 6 വർഷക്കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ, 5.8 ശതമാനത്തിൽ നിന്ന് 5 ശതമാനമായി

ജിഡിപി വളര്‍ച്ചയില്‍ കുറവുണ്ടാകും എന്ന് തന്നെയായിരുന്നു സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുത്തിയിരുന്നത്.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2019 ഏപ്രിൽ-ജൂൺ മാസങ്ങളിൽ 5 ശതമാനം വളർച്ച നേടിയതായി റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ ഇത് 5.8 ശതമാനമായിരുന്നു വളർ‌ച്ചാ നിരക്ക്. ആറര വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ‌വളർച്ചാ നിരക്കാണ് ഈ സാമ്പത്തിക വർഷം ആദ്യപാദത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഇത്തവണ രേഖപ്പെടുത്തിയതെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്ക് ഓഫീസ് (സിഎസ്ഒ) വ്യക്തമാക്കുന്നു.

2018-19 മാർച്ച് പാദത്തിലെ ജിഡിപി വളർച്ച 5.8 ശതമാനമായിരുന്നു. ത്രൈമാസ ജിഡിപി വളർച്ച ആറ് ശതമാനത്തിൽ താഴെയായ തുടർച്ചയായ രണ്ടാം പാദമാണിത്. 5.2 ശതമാനത്തിനും 5.7 ശതമാനത്തിനും ഇടയിലായിരിക്കും രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്കെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. ജിഡിപി വളര്‍ച്ചയില്‍ കുറവുണ്ടാകും എന്ന് തന്നെയായിരുന്നു സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുത്തിയിരുന്നത്. എന്നാല്‍ ഇത്രയും വലിയ തിരിച്ചടി നേരിടും എന്ന് പ്രതീക്ഷിച്ചിരുന്നില്ല.

അതേസമയം, വരും ദിവസങ്ങളിൽ റിസർവ് ബാങ്ക് കൂടുതൽ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ തുറക്കുന്നതാണ് ജിഡിപി സംബന്ധിച്ച പുതിയ റിപ്പോർട്ട്. ജൂൺ പാദത്തിലെ മൊത്ത മൂല്യവർദ്ധനവ് (ജി‌വി‌എ) 4.9 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 7.7 ശതമാനമായിരുന്നു ജൂൺ പാദത്തിലെ മൂല്യ വർധനവ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍