UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്തിന്റെ ധനസ്ഥിതി; ധവളപത്രം ഇന്ന് സഭയില്‍

അഴിമുഖം പ്രതിനിധി

സംസ്ഥാനത്തെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഇന്നു ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ധനസ്ഥിതിയെ കുറിച്ചുള്ള വിശദമായ പരിശോധനയായിരിക്കും ധവളപത്രത്തിലൂടെ പുറത്തുവിടുകയെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. യുഡിഎഫിന്റെ കാലത്ത് ധനസ്ഥിതി മോശമാണെന്ന് സ്ഥാപിക്കാനുള്ള കണക്കുകളായിരിക്കും ധനമന്ത്രി ധവളപത്രത്തിലൂടെ ഉന്നയിക്കാന്‍ ശ്രമിക്കുന്നത്.

സംസഥാനം നിലവില്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് ഇടതുസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നികുതി നിരക്കുകള്‍ കെഎം മാണിയുടെ ബജറ്റില്‍ വര്‍ധിപ്പിച്ചെങ്കിലും അത് പിരിച്ചെടുക്കുന്നതിനുള്ള ക്രിയാത്മക നടപടി മുന്‍സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. നികുതി വരുമാനത്തിലുണ്ടായ കുറവാണ് പ്രതിസന്ധിയുടെ പ്രധാന കാരണമെന്നാണ് ധനമന്ത്രിയുടെ നിരീക്ഷണം. നികുതി വരുമാനം കുറഞ്ഞപ്പോഴും റവന്യൂ ചെലവിലും ബജറ്റില്‍ ഉള്‍പ്പെടുത്താതെയുള്ള ഇതര ചെലവുകളിലൂടെയും പൊതുചെലവ് കുത്തനെ കൂട്ടുകയും ചെയ്തുവെന്ന് ധവളപത്രത്തിന് മുന്നോടിയായി ഡോ. തോമസ് ഐസക് ചൂണ്ടിക്കാണിച്ചിരുന്നു. ഇത് സാധൂകരിക്കുന്നതിനുള്ള വിവരങ്ങള്‍ ധവളപത്രത്തിലുണ്ടാകും. ധവള പത്രത്തിനു നേരത്തെ മന്ത്രിസഭയോഗം അംഗീകാരം നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍