UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്തിന് ചെലവ് ചുരുക്കേണ്ടി വരും: കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് തോമസ്‌ ഐസക്

സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കുള്ള ചിലവ് ചുരുക്കേണ്ടി വരും. തൊഴിലുറപ്പ് അടക്കമുള്ള പദ്ധതികള്‍ക്ക് അനുവദിച്ചിരിക്കുന്ന തുക അപര്യാപ്തമാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

കേന്ദ്രബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാന സര്‍ക്കാരുകളെ ചെലവ് ചുരുക്കാന്‍ നിര്‍ബ്ബന്ധിതരാക്കുന്നതാണെന്ന് ധനമന്ത്രി തോമസ് ഐസക്. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കുള്ള ചിലവ് ചുരുക്കേണ്ടി വരും. തൊഴിലുറപ്പ് അടക്കമുള്ള പദ്ധതികള്‍ക്ക് അനുവദിച്ചിരിക്കുന്ന തുക അപര്യാപ്തമാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

തൊഴിലുറപ്പ് പദ്ധതിക്ക് 48000 കോടി രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ തവണ അനുവദിച്ചതില്‍ നിന്ന് 500 കോടി രൂപയുടെ മാത്രം വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. 100 ദിവസം ജോലി നല്‍കുമെന്നാണ് അവകാശവാദം. എന്നാല്‍ 45 ദിവസം നല്‍കാനുള്ള കൂലി മാത്രമാണ് അനുവദിച്ചതെന്നതാണ് യാഥാര്‍ത്ഥ്യം – ഐസക് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍