UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രജനി തട്ടിപ്പുകാരന്‍; രാഷ്ട്രീയത്തില്‍ വരരുത്; സുബ്രഹ്മണ്യന്‍ സ്വാമി

ഇപ്പോള്‍ ഉണ്ടെന്നു പറയുന്ന ഇമേജ് കൂടി തകരും

രജനികാന്തിനെ രാഷ്ട്രീയത്തില്‍ ഇറക്കി തങ്ങളുടെ കൂടെ നിര്‍ത്താന്‍ ബിജെപി നേതൃത്വം പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ബിജെപി നേതാവയ സുബ്രഹ്മണ്യന്‍ സ്വാമി രജനിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നു. സാമ്പത്തിക തട്ടിപ്പുകാരനായ രജനി രാഷ്ട്രീയത്തില്‍ ഇറങ്ങാതിരിക്കുന്നതാണ് നല്ലതെന്നാണ് സ്വാമിയുടെ ഉപദേശം.

ഇന്ത്യ ടുഡേയുടെ രാഹുല്‍ കന്‍വാള്‍ നടത്തിയ അഭിമുഖത്തിലാണ് സൂപ്പര്‍ സ്റ്റാറിനെ സ്വാമി കുറ്റപ്പെടുത്തുന്നത്. സാമ്പത്തിക തിരിമറി നടത്തിയതിന് രജനിക്കെതിരേ തെളിവുകള്‍ ഉള്ളതാണ്. ഇതദ്ദേഹത്തിന്റെ രാഷ്ട്രീയമോഹങ്ങളെ തകര്‍ക്കും. ഇപ്പോള്‍ രജനി ഉണ്ടാക്കി വച്ചിരിക്കുന്ന ഇമേജ് പോരാതെ വരും രക്ഷപെടാന്‍; സ്വാമി പറയുന്നു.

രജനിയുടെ മേലുള്ള കുറ്റങ്ങള്‍ രാഷ്ട്രീയത്തില്‍ തുടരാന്‍ അദ്ദേഹത്തെ അനുവദിക്കില്ല. മീഡിയ ഇപ്പോള്‍ അദ്ദേഹത്തിന് ഉണ്ടാക്കി വച്ചിരിക്കുന്ന പ്രതിച്ഛായ അപ്പാടെ തകരും. അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയേ അരുത്; സ്വാമി തറപ്പിച്ചു പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍