UPDATES

പ്രവാസം

ദുബായ് സാമ്പത്തിക തട്ടിപ്പില്‍ 517 വര്‍ഷം തടവ് ലഭിച്ച ഇന്ത്യക്കാരനെ മോചിപ്പിക്കാന്‍ ഇടപെടണം: സുഷമ സ്വരാജിന് ബിജെപി എംപിയുടെ കത്ത്

ഫുട്ബോൾപ്രിയനനായ ലെമോസ് ഗോവയിൽ ഫുട്ബോൾ ക്ലബ് സ്പോൺസർ ചെയ്യുന്നുണ്ട്. ഏകേദശം 7000 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുള്ളത്. ഏകേദശം 200 മില്യൺ ഡോളർ തട്ടിപ്പാണ് നടന്നിട്ടുള്ളത്.

സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 517 വര്‍ഷം തടവ് ശിക്ഷ ലഭിച്ച ഇന്ത്യക്കാരില്‍ ഒരാളുടെ മോചനത്തിനായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നോര്‍ത്ത് ഗോവയിലെ ബിജെപി എംപി നരേന്ദ്ര സവായ്കറിന്‍റെ കത്ത്. സിഡ്നി ലെമോസ്, അദ്ദേഹത്തിന്‍റെ ഭാര്യ വലാനി, റയാൻ ഡി സൂസ എന്നിവര്‍ക്കാണ് 517 വര്‍ഷം തടവ് ശിക്ഷ കിട്ടിയത്. ഇവരില്‍ റയാന്‍ ഡിസൂസ നിരപരാധിയാണ് എന്ന് വാദിച്ചാണ് സവായ്കര്‍ കത്ത് നല്‍കിയിരിക്കുന്നത്. റയാന്‍ ഡിസൂസയുടെ മാതാപിതാക്കള്‍ സഹായം അഭ്യര്‍ത്ഥിച്ച് നരേന്ദ്ര സവായ്കറിനെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സവായ്കര്‍ സുഷമ സ്വരാജിന് കത്ത് നല്‍കിയത്.
ഇവര്‍ മൂന്ന് പേരും ഗോവ സ്വദേശികളാണ്. ഏപ്രില്‍ 11നാണ് ഇവരെ കോടതി ശിക്ഷിച്ചത്. വലാനി ഇപ്പോളും ഒളിവിലാണ്.

റയാന്‍ ഡിസൂസയുടെ മാതാപിതാക്കള്‍ സഹായം അഭ്യര്‍ത്ഥിച്ച് നരേന്ദ്ര സവായ്കറിനെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സവായ്കര്‍ സുഷമ സ്വരാജിന് കത്ത് നല്‍കിയത്. 2016 അവസാനം യുഎഇ എക്കണോമിക് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സെന്‍ഷ്യന്‍ കമ്പനി സീല്‍ ചെയ്തിരുന്നതായും 2017ല്‍ കമ്പനി വിട്ട റയാന്‍ ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഇമ്മിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവയ്ക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്നും കത്തില്‍ പറയുന്നു.

സിഡ്‌നി ലെമോസ്, ദുബായ് മീഡിയ സിറ്റിയിൽ എക്സെൻഷ്യൽ എന്ന പേരിൽ ഒരു ട്രേഡിങ്ങ് കമ്പനി നടത്തുകയായിരുന്നു. പിന്നീട് എഫ്സി ഗോവ ഫുട്ബോള്‍ ക്ലബിന്‍റെ ഉടമസ്ഥന്‍ എന്ന നിലയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ടും മറ്റും വലിയ ശ്രദ്ധ നേടി. മൂന്ന് പേർക്കെതിരയെയും 515 കേസുകളാണുള്ളത്. ഫുട്ബോൾപ്രിയനനായ ലെമോസ് ഗോവയിൽ ഫുട്ബോൾ ക്ലബ് സ്പോൺസർ ചെയ്യുന്നുണ്ട്. ഏകേദശം 7000 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുള്ളത്. ഏകേദശം 200 മില്യൺ ഡോളർ തട്ടിപ്പാണ് നടന്നിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍