കേസില്‍ ഒന്നാം പ്രതിയാണ് ജയരാജന്‍. രണ്ടാം പ്രതി സുധീര്‍നമ്പ്യാരും, മൂന്നാം പ്രതി വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണിയുമാണ്
സിപിഎം എംഎല്‍എ ഇപി ജയരാജനെതിരായ എഫ്‌ഐആര്‍ കോടതി സ്വീകരിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് എഫ്‌ഐആര്‍ പരിഗണിച്ച് തുടരന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ജയരാജന്‍ മന്ത്രിയായിരിക്കെ വ്യവസായ വകുപ്പില്‍ ബന്ധുക്കളെ നിയമിച്ചെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്.
അന്വേഷണം ശരിയായ ദിശയിലാണെന്നുകണ്ടാണ് കേസില്‍ വിശദമായ അന്വേഷണ വേണമെന്നമെന്ന വിജിലന്‍സിന്റെ ആവിശ്യം കോടതി അംഗീകരിച്ചത്. പികെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഡയറക്ടറായി നിയമിച്ചതു ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് ജയരാജന്‍. രണ്ടാം പ്രതി സുധീര്‍നമ്പ്യാരും, മൂന്നാം പ്രതി വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണിയുമാണ്.