UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സണ്ണി ലിയോണിന് എതിരെ കേസ്

അഴിമുഖം പ്രതിനിധി

പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ഹാസ്യ ബോളിവുഡ് ചിത്രമായ മസ്തിസാദെയുടെ അഭിനേതാക്കള്‍ക്കും സംവിധായകര്‍ക്കും എതിരെ കേസ്. ഒരു ക്ഷേത്രത്തിനുള്ളില്‍ വച്ച് കോണ്ടത്തെ കുറിച്ച് സംസാരിക്കുന്ന ദൃശ്യം സിനിമയിലുണ്ട്. ഇതിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിനിമയിലെ അഭിനേതാക്കളായ സണ്ണി ലിയോണ്‍, വീര്‍ ദാസ്, തുഷാര്‍ കപൂര്‍, സംവിധായകനായ മിലപ് സവേരി എന്നിവര്‍ക്കെതിരെയാണ് ദല്‍ഹിയിലെ ആദര്‍ശ് നഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. 

അടുത്തിടെ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ക്ഷേത്രത്തിന്റെ സെറ്റില്‍ ഷൂസ് ധരിച്ചു കയറിയതിന് ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനും എതിരെ പരാതി നല്‍കിയ ഗൗരവ് ഗുലാത്തിയാണ് മസ്തിസാദെ ടീമിന് എതിരെയും പരാതി നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍