UPDATES

ഭുവനേശ്വറില്‍ ആശുപത്രിയില്‍ തീപിടുത്തം; 20 ലേറെ പേര്‍ മരിച്ചു

അഴിമുഖം പ്രതിനിധി

ഭുവനേശ്വറിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് സം ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍20 ലേറെ പേര്‍ മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം. രാത്രി ഏഴരയോടെയായിരുന്നു അപകടം. ആശുപത്രിയിലെ ഡയാലിസിസ് വാര്‍ഡിലായിരുന്നു തീപിടുത്തം ഉണ്ടായത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് വാര്‍ഡിലേക്കും മെഡിസിന്‍ വാര്‍ഡിലേക്കും തീപടര്‍ന്നു. അപകടസമയത്ത് ആശുപത്രിയില്‍ അഞ്ഞൂറോളം രോഗികള്‍ ഉണ്ടായിരുന്നതായാണു വിവരം.

തീ നിയന്ത്രണവിധേയമായെന്നും ആശുപത്രി കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെ പൂര്‍ണമായി ഒഴിപ്പിക്കാന്‍ സാധിച്ചെന്നുമാണ് വിവരം. പലര്‍ക്കും തീപിടുത്തത്തില്‍ പൊള്ളലേറ്റതായും വിവരമുണ്ട്. ഇവരെ എയിംസിലേക്ക് മാറ്റാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ അറിയിച്ചിരിക്കുന്നത്. അതേസമയം മരണസഖ്യ ഉയര്‍ന്നേക്കാമെന്നുള്ള ഭീതിയും നിലനില്‍ക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍