UPDATES

പശ്ചിമ ബംഗാളില്‍ ആശുപത്രിയില്‍ തീപിടുത്തം; രണ്ടു മരണം

അഴിമുഖം പ്രതിനിധി

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയോടെയാണ് സംഭവമുണ്ടായത്. ആശുപത്രിയിലെ എസി യൂണിറ്റില്‍ നിന്നുമാണ് തീ പടര്‍ന്നത്. തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍, ആശുപത്രിയില്‍ നിന്നും പുറത്തേക്കോടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റത്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് എസ് സാഹ അറിയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍