UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തായ്‌ലന്‍ഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലിന് തീപിടിച്ച് 17 മരണം

അഴിമുഖം പ്രതിനിധി 

തായ്‌ലന്‍ഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റലിന് തീപിടിച്ച് 17 മരണം. സംഭവത്തില്‍ രണ്ട് പേരെ കാണാതാവുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില അതീവഗുരുതരമാണ്. തീപിടുത്തമുണ്ടായ സമയത്ത് ഹോസ്റ്റലിനുള്ളില്‍ 38 കുട്ടികളുണ്ടായിരുന്നു. മുറികള്‍ക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അഗ്നിബാധയുണ്ടായത്.

പ്രാദേശിക സ്ഥാപനത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നഹോസ്റ്റലില്‍  അഞ്ച് മുതല്‍ 13 വയസു വരെയുള്ള കുട്ടികളാണ് ഉണ്ടായിരുന്നത്. 20 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. സൗജന്യവിദ്യാഭ്യാസം നല്‍കുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവിടെ താമസിച്ചിരുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍