അഴിമുഖം പ്രതിനിധി
ജസ്റ്റിസ് ചിദംബരേഷ് നല്‍കിയ കത്ത് പൊതുതാല്‍പര്യ ഹര്‍ജിയായി സ്വീകരിച്ചു കൊണ്ട് വെടിക്കെട്ട് നിയന്ത്രണത്തെ കുറിച്ച് വാദം കേള്‍ക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. പരവൂര്‍ ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഗുണ്ട്, അമിട്ട്, കതിന തുടങ്ങിയ ഉപയോഗിച്ച് വെടിക്കെട്ട് നടത്തുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിലെ തന്നെ ജഡ്ജിയായ ജസ്റ്റിസ് വി ചിദംബരേഷ് ഹൈക്കോടതിക്ക് കത്ത് നല്‍കിയത്.
ഹര്‍ജിയില്‍ നാളെ തോട്ടത്തില്‍ ബി രാധാകൃഷ്ണനും അനു ശിവരാമനും അടങ്ങിയ ഡിവിഷന്‍ ബഞ്ച് വാദം കേള്‍ക്കും.
മനുഷ്യന് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന രീതിയിലുള്ള നടപടികള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം വേണമെന്ന് കത്തില്‍ പറയുന്നുണ്ട്.
അപകടത്തില്‍ 300 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ പേരുടെ നില ഗുരുതരമാണ്. 14 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്.
തൃശൂര്‍ പൂരത്തിന് കര്‍ശന വ്യവസ്ഥകളോടെ അനുമതി നല്‍കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ തീരുമാനിച്ചു. ബാരിക്കേഡുകള്‍ നിര്‍മ്മിച്ച് ജനങ്ങളെ വെടിക്കെട്ട് നടക്കുന്നതിന് നൂറ് മീറ്റര്‍ അകലെ നിര്‍ത്തും. കഴിഞ്ഞ തവണ ഉപയോഗിച്ച അളവിലെ വെടിമരുന്നുകള്‍ ഇത്തവണയും ഉപയോഗിക്കാനും അനുമതി നല്‍കിയിച്ചുണ്ട്.