UPDATES

സയന്‍സ്/ടെക്നോളജി

‘തീക്കുറുക്കന്‍’ ഇനി ഐഫോണിലും

Avatar

ഹെയ്‌ലി സുകയാമ
(വാഷിങ്ടണ്‍ പോസ്റ്റ്) 

ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ഐ ഫോണ്‍, ഐ പാഡ്, ഐ പാഡ് ടച്ച് എന്നിവയില്‍ ഉപയോഗിക്കാന്‍ പുതിയൊരു ബ്രൗസര്‍ കൂടി. ഐഒഎസുകള്‍ക്ക് വേണ്ടി വെബ് ബ്രൗസര്‍ ആയ ഫയര്‍ ഫോക്‌സിന്റെ വേര്‍ഷന്‍ ആദ്യമായി മോസില പുറത്ത് ഇറക്കിയിരിക്കുന്നു.

ഐഒഎസ് 9 ഓപ്പറേറ്റിങ് സിസ്റ്റമുള്ള ആപ്പിള്‍ ഉപകരണങ്ങളില്‍ ഈ ബ്രൗസറില്‍ ‘പ്രൈവറ്റ് ബ്രൗസിംഗ്’ നടത്താനാകുമെന്ന് കമ്പനിയുടെ ബ്ലോഗില്‍ ഫയര്‍ഫോക്‌സ് വൈസ് പ്രസിഡന്റ് നിക്ക് വിന്‍ എഴുതുകയുണ്ടായി. കൂടാതെ ഐഒഎസ് ആപ്പിനെ ഫയര്‍ഫോക്‌സ് അക്കൗണ്ടുമായി സിങ്ക് ചെയ്താല്‍ ബ്രൗസിംഗ് ഹിസ്റ്ററിയും ടാബുകളും പാസ് വേഡുകളും ബുക്ക് മാര്‍ക്കുകളും ഉപയോക്താവിന്റെ മറ്റു ഉപകരണങ്ങളുമായി പങ്കുവയ്ക്കാനാകും.

ഈ ബ്രൗസറിലെ ‘വിഷ്വല്‍ ടാബ്‌സ്’ എന്ന സാങ്കേതിക വിദ്യ വഴി ഒരേ സമയത്ത് ഒന്നിലധികം ടാബുകള്‍ തുറക്കാനും നിരയായി കാണാന്‍ കഴിയുന്ന ആ ടാബുകള്‍ തമ്മില്‍ മാറ്റി മാറ്റി ഉപയോഗിക്കാനും സാധിക്കും. അത് മൂലം ഒരു ടാബില്‍ നിന്നും അടുത്തതിലേക്ക് കടക്കാന്‍ കൂടുതല്‍ എളുപ്പമാണ്.

ഒരേ സമയം ഒന്നിലധികം സെര്‍ച്ച് എഞ്ചിനുകള്‍ ഉപയോഗിക്കുന്നതിനൊപ്പം ട്വിറ്ററും വിക്കിപീഡിയയും ഉപയോഗിക്കാo. ടൈപ്പ് ചെയ്യുന്ന സമയത്ത് സെര്‍ച്ച് സൂചനകളും ബ്രൗസര്‍ നിര്‍ദേശിക്കുകയും ചെയ്യും.

അതേസമയം, ഫയര്‍ഫോക്‌സിന്റെ അതിനുതനമായ സാങ്കേതിക വിദ്യയില്‍പ്പെടുന്ന ‘ട്രാക്കിംഗ് ബ്ലോക്കര്‍’ ഈ ആപ്പില്‍ അവര്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. പക്ഷെ ഉപഭോക്താക്കള്‍ക്ക് പോപ് അപ്പ് വിന്‍ഡോകളെ തടയല്‍, കുക്കിസ്, ബ്രൗസിംഗ് ഹിസ്റ്ററി , മറ്റു പ്രൈവറ്റ് ഡാറ്റ എന്നിവ അനായാസം ഒഴിവാക്കാന്‍ സാധിക്കുന്നുണ്ട്. ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ഒരിക്കലും ഫയര്‍ഫോക്‌സ് അവരുടെ ഡിഫോള്‍ട്ട് ബ്രൗസര്‍ ആയി ഉപയോഗിക്കാന്‍ സാധ്യമല്ല. ഇമെയിലിലൂടെയും മറ്റു സന്ദേശങ്ങളിലൂടെയും ലഭിക്കുന്ന ലിങ്കുകള്‍ സഫാരിയിലൂടെ മാത്രമേ തുറക്കാന്‍ സാധിക്കുകയുള്ളൂ. (നിങ്ങള്‍ ഐഒഎസില്‍ ‘ജയില്‍ ബ്രേക്ക് ‘ നടത്തിയാല്‍ മോസില നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. പക്ഷേ അതിന്റേതായ അപകടങ്ങള്‍ കൂടെ ഉണ്ടാകുകയും ചെയ്യും.) പക്ഷെ നിങ്ങള്‍ക്ക് മോസിലയെ നിങ്ങളുടെ അവശ്യ സാഹചര്യങ്ങളില്‍ സമീപിക്കാവുന്ന ഒരു ബ്രൗസര്‍ ആയി ഉപയോഗിക്കാം.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍