UPDATES

കേസില്‍ പ്രതിയായതിനെ തുടര്‍ന്നു സസ്‌പെന്‍ഷനിലായ മജിസ്‌ട്രേറ്റ് ആത്മഹത്യ ചെയ്തു

അഴിമുഖം പ്രതിനിധി

കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി കെ ഉണ്ണികൃഷ്ണന്‍ ആത്മഹത്യ ചെയ്തു. കാസര്‍ഗോഡ് ക്വാര്‍ട്ടേഴ്‌സിലാണ് ഉണ്ണികൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കര്‍ണാടകയിലെ സുള്ള്യയില്‍ പൊലീസുകാരുമായി അടിപിടിയുണ്ടാക്കിയ കേസ് ഉണ്ണികൃഷ്ണനെതിരേ ഉണ്ടായിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ ഹൈക്കോടതി ഉണ്ണികൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരിക്കാം ഉണ്ണികൃഷ്ണന്‍ ജീവനൊടുക്കിയതെന്നു കരുതുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം ടൂറിനു പോയസമയത്താണ് ഉണ്ണികൃഷ്ണന്‍ പൊലീസുമായി പ്രശ്‌നം ഉണ്ടാക്കിയതെന്നു പറയുന്നു. മദ്യലഹരിയില്‍ ആയിരുന്ന ഉണ്ണികൃഷ്ണനും സുഹൃത്തുക്കളും ഒരു ഓട്ടോക്കാരനുമായി വാക്കു തര്‍ക്കമുണ്ടാവുകയും ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ഇടപെട്ട സുളള്യ പൊലീസ് ഇന്‍സ്‌പെക്ടറോടും പൊലീസുകാരോടും ഉണ്ണികൃഷ്ണന്‍ മോശമായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയതു. ഇതേ തുടര്‍ന്നു സുള്ള്യ പൊലീസ് ഉണ്ണികൃഷ്ണനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ച ജില്ല ജഡ്ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 45 കാരനായ വി കെ ഉണ്ണികൃഷ്ണനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഭരണവിഭാഗം നടപടിയെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍