UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഭൂഖണ്ഡാന്തര തല്‍സമയ സംപ്രേക്ഷണം, ഒളിമ്പിക്‌സ് റെക്കോര്‍ഡുമായി സ്പിറ്റ്‌സിന് എഴാം സ്വര്‍ണം

Avatar

1951 സെപ്തംബര്‍ 4
ആദ്യത്തെ ഭൂഖണ്ഡാന്തര തല്‍സമയ സംപ്രേക്ഷണം

1951 സെപ്തംബര്‍ 4 ന് ലോകത്തിലെ ആദ്യത്തെ ഭൂഖണ്ഡാന്തര തല്‍സമയ സംപ്രേക്ഷണം നടന്നു. ജപ്പാനുമായുള്ള സമാധാന ഉടമ്പടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഹാരി.എസ് ട്രൂമാന്‍ സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗമായിരുന്നു ഈ ലൈവ് ടെലിക്സ്റ്റിലൂടെ പുറത്ത് വന്നത്. ഈ ഉടമ്പടിയിലൂടെ അമേരിക്ക ജപ്പാനില്‍ നിന്ന് പിന്‍വാങ്ങുകയും രണ്ടാം ലോകമഹായുദ്ധത്തിന് അവസാനം ഉണ്ടാവുകയും ചെയ്തു.

ഏതാണ്ട് 30 മില്യണ്‍ ജനങ്ങളാണ് മൈക്രോവേവ് സാങ്കേതിക വിദ്യയിലൂടെ സാധ്യമായ ഈ ലൈവ് ടെലിക്‌സ്റ്റ് കണ്ടത്. ന്യുയോര്‍ക്ക് പ്രദേശത്ത് മികച്ച ക്വാളിറ്റിയില്‍ തന്നെ ടെലികാസ്റ്റ് ദൃശ്യങ്ങള്‍ കാണാന്‍ സാധിച്ചിരുന്നതായും ഏതാണ്ട് 3000 മൈല്‍ ദൂരത്തുപോലും വ്യക്തതയോടെ തന്നെ ഈ സംപ്രേക്ഷണം വീക്ഷിക്കാന്‍ സാധിച്ചിരുന്നതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1972 സെപ്തംബര്‍ 4
ഒളിമ്പിക്‌സ് റെക്കോര്‍ഡുമായി സ്പിറ്റ്‌സിന് എഴാം സ്വര്‍ണം

മാര്‍ക് ആന്‍ഡ്രു സ്പിറ്റ്‌സിന് ഒളിമ്പിക്‌സ് ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമാണുള്ളത്. 2008 ലെ ബീജിങ് ഒളിംപിക്‌സില്‍ മൈക്കല്‍ ഫെലിപ്‌സ് തകര്‍ക്കുന്നതുവരെ ഒരു ഒളിംപിക്‌സില്‍ വ്യക്തിഗതയിനത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരം എന്ന റെക്കോര്‍ഡ് സ്പിറ്റ്‌സിന് സ്വന്തമായിരുന്നു. 1972 ലെ മ്യൂണിച്ച് ഒളിമ്പിക്‌സില്‍ ഏഴു സ്വര്‍ണ്ണമാണ് സ്‌പെറ്റ്‌സ് നീന്തിയെടുത്തത്. മത്സരിച്ച് ഏഴ് ഇനങ്ങളിലും സ്പിറ്റ്‌സ് സ്വര്‍ണ്ണം സ്വന്തമാക്കി. 1972 സെപ്തംബര്‍ 4 നായിരുന്നു ഏഴാം സ്വര്‍ണ്ണം സ്പിറ്റ്‌സിന്റെ കഴുത്തില്‍ വീണത്. എക്കാല്ലത്തും ആദരിക്കപ്പെടുന്ന ഒരു ഒളിമ്പ്യന്‍ എന്ന ഖ്യാതി സ്പിറ്റ്‌സിന് ആ ഒളിമ്പിക്സിലൂടെ ചാര്‍ത്തപ്പെട്ടുകിട്ടി. 

200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 4×100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 4×200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ,100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 4×100 മെഡ്‌ലേ റിലേ എന്നീ ഇനങ്ങളിലാണ് സ്പിറ്റ്‌സ് സ്വര്‍ണ്ണനേട്ടം കരസ്ഥമാക്കിയത്. മ്യൂണിച്ച് ഒളിമ്പിക്‌സിന് പിന്നാലെ സ്പിറ്റ്‌സ് കായികരംഗത്ത് നിന്ന് വിരമിച്ചു. വിരമിക്കുമ്പോള്‍ സ്പിറ്റ്‌സിന്റെ പ്രായം എത്രയായിരുന്നെന്നോ? വെറും 22 വയസ്സ്!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍