UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിയാച്ചിന്‍ രക്തസാക്ഷിയേയും ജയലളിത വെറുതെവിട്ടില്ല

അഴിമുഖം പ്രതിനിധി

ചെന്നൈ വെള്ളപ്പൊക്ക ദുരിതാശ്വാസ വസ്തുക്കള്‍ പിടിച്ചെടുത്ത് എഐഡിഎംകെ പ്രവര്‍ത്തകര്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഫോട്ടോ ഒട്ടിച്ചത് കുപ്രസിദ്ധി നേടിയിരുന്നു. ഇപ്പോള്‍ ജയലളിതയുടെ പടം ഒട്ടിക്കാന്‍ പ്രവര്‍ത്തകര്‍ ഇടം കണ്ടെത്തിയത് സിയാച്ചിനില്‍ ഹിമപാത ദുരന്തത്തില്‍ കൊല്ലപ്പെട്ട സൈനികനായ ജി ദണേശന്റെ മൃതദേഹത്തില്‍ വച്ച പുഷ്പചക്രമാണ്.

സര്‍ക്കാരിന്റെ പിആര്‍ഒ പുറത്തുവിട്ട മറ്റൊരു ഫോട്ടോ, ഗണേശന്റെ വിധവയ്ക്ക് 10 ലക്ഷം രൂപയുടെ ചെക്കിനൊപ്പം ജയലളിതയുടെ ഫോട്ടോയും പിടിച്ചിരിക്കുന്നതാണ്. മന്ത്രിയായ സെല്ലൂര്‍ രാജുവും ജില്ലാകളക്ടറുമാണ് ചെക്ക് പിടിച്ചിരിക്കുന്നത്. എസ് പി നോക്കി നില്‍ക്കുന്നുണ്ട്.മൃതദേഹം ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ ഏറ്റുവാങ്ങാനെത്തിയ മന്ത്രി രാജു സമര്‍പ്പിക്കുന്ന പുഷ്പചക്രത്തില്‍ അമ്മ എന്ന് എഴുതിയിട്ടുമുണ്ട്.

ചെന്നൈ വെള്ളപ്പൊക്ക ദുരിതാശ്വാസ വസ്തുക്കളില്‍ ജയലളിതയുടെ ഫോട്ടോകള്‍ ഒട്ടിച്ചത് വിമര്‍ശിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി നേതാക്കളും സര്‍ക്കാരും അതില്‍ പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകിയിരുന്നു. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ തന്നെയാണ് ഈ ഫോട്ടോകള്‍ പുറത്തു വിട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍