UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ടോയ് സ്‌റ്റോറി റിലീസ് ചെയ്യുന്നു, ആഞ്ചല മര്‍ക്കല്‍ സ്ഥാനമേല്‍ക്കുന്നു

Avatar

1995 നവംബര്‍ 22
കമ്പ്യൂട്ടര്‍ ആനിമേറ്റഡ് സിനിമ ടോയ് സ്‌റ്റോറി റിലീസ് ചെയ്യുന്നു

ലോകത്തിലെ ആദ്യത്തെ മുഴുനീള കമ്പ്യൂട്ടര്‍ ആനിമേറ്റഡ് സിനിമയായ വാള്‍ട്ട് ഡിസ്‌നിയുടെ ടോയ് സ്‌റ്റോറി 1995 നവംബര്‍ 22 ന് റിലീസ് ചെയ്തു. ഈ ചിത്രം സംവിധാനം ചെയ്തത് ജോണ്‍ ലാസ്സെറ്റര്‍ ആയിരുന്നു. ആനിമേഷന്‍ സ്റ്റുഡിയോ ആയ പിക്‌സര്‍ ആണ് ടോയ് സ്‌റ്റോറി നിര്‍മിച്ചത്. ആദ്യമായിട്ടാണ് ഒരു ഫീച്ചര്‍ സിനിമ നിര്‍മിച്ച് അവര്‍ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

ദൈവികാവതാരം പൂണ്ട കളിപ്പാട്ട കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ടോയി സ്‌റ്റോറി അണിയിച്ചൊരുക്കിയത്. പ്രമുഖ ഹോളിവൂഡ് നടന്‍ ടോം ഹാങ്ക്‌സ് ശബ്ദം കൊണ്ട് ഈ സിനിമയുടെ ഭാഗമായി. സ്റ്റീവ് ജോബ്‌സ്, എഡ്വിന്‍ കാറ്റ്മുള്‍ എന്നിവര്‍ ഈ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരിയിരുന്നു. ലോകത്താകമാനം നിന്ന് 361 മില്യണ്‍ ഡോളറാണ് ടോയ് സ്‌റ്റോറി സ്വന്തമാക്കിയത്.

2005 നവംബര്‍ 22
ജര്‍മനിയുടെ ആദ്യ വനിത ചാന്‍സലര്‍ ആഞ്ജല മര്‍ക്കല്‍ സ്ഥാനമേല്‍ക്കുന്നു

ജര്‍മ്മനിയുടെ ചാന്‍സലറായി 2005 നവംബര്‍ 22 ന് ആഞ്ജല മര്‍ക്കല്‍ സ്ഥാനമേറ്റു. യാഥാസ്ഥിതിക രാഷ്ട്രീയം പിന്തുടരുന്ന മര്‍ക്കല്‍ കമ്യൂണിസ്റ്റ് അധിനിവേശത്തിലായിരുന്ന കിഴക്കന്‍ ജര്‍മനിയിലാണ് ജനിച്ചു വളര്‍ന്നത്. ജര്‍മനിയുടെ ആദ്യത്തെ വനിത ചാന്‍സലര്‍ എന്ന ബഹുമതിയോടെയാണ് മര്‍ക്കല്‍ ആ പദവിയിലെത്തുന്നത്.

ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടിയ മര്‍ക്കല്‍ റഷ്യന്‍ ഭാഷയില്‍ നൈപുണ്യം നേടിയിട്ടുണ്ട്. അതേപോലെ അവരുടെ ഫുട്‌ബോള്‍ കമ്പവും പേരുകേട്ടതാണ്. 2000 ല്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ അദ്ധ്യക്ഷയായി മര്‍ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. ജര്‍മ്മനിയെ സാമ്പത്തിക തളര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതില്‍ വിജയം നേടിയ മര്‍ക്കല്‍ സമകാലീന ലോകത്തിലെ സ്വാധീനശക്തിയുള്ള നേതാക്കന്മാരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍