UPDATES

പ്രവാസം

സൌദിയില്‍ നിന്ന് ഇന്ത്യക്കാരുടെ ആദ്യ സംഘം വ്യാഴാഴ്ചയെത്തും

അഴിമുഖം പ്രതിനിധി

സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യന്‍ തൊഴിലാളികളുടെ ആദ്യ സംഘം വ്യാഴാഴ്ച നാട്ടിലെത്തും. സൗദിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം മുംബൈയില്‍ വരും. ഹജ്ജ് വിമാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. മുംബൈയില്‍ എത്തുന്ന മലയാളികളെ നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്‍റെ ഭാഗമായി മുംബൈയില്‍ ഹെല്‍പ് ഡസ്ക് തുടങ്ങും. കേരളവും നോര്‍ക്കയും ചേര്‍ന്നാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്.

സൗദിയില്‍ ദുരിതത്തിലായ മലയാളികളെ കണ്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനായി മന്ത്രി കെ.ടി. ജലീലും സ്പെഷ്യല്‍ സെക്രട്ടറി ഡോ.വി കെ ബേബിയും സൗദിയിലേക്ക് തിരിക്കും. ദുരിതത്തിലായ തോഴിലാളികള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ സൗദിയുടെ ഔദ്യോഗിക എയര്‍ലൈനായ സൗദിയ വിമാനങ്ങള്‍ നല്‍കുമെന്ന് അധികാരികള്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിംഗും സൗദി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ ധാരണയായത്.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് മന്ത്രി ജിദ്ദയിലെത്തിയത്. മന്ത്രിയെ അംബാസിഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ്‌ നൂര്‍ റഹ്മാന്‍ ഷേക്ക്, കോണ്‍സുലേറ്റിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍