UPDATES

എഡിറ്റര്‍

കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി നാലു വനിതാ ജഡ്ജിമാർ വിധി എഴുതും

Avatar

കേരളത്തിന്റെസാമൂഹിക മുന്നേറ്റങ്ങൾക്ക്  കരുത്തു പകരുന്ന മറ്റൊരു നേട്ടം കൂടി കൈവന്നിരിക്കുന്നു. കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ഇതാദ്യമായി നാലു വനിതാ ജഡ്ജിമാർ ഇനി വിധി എഴുതും. ജസ്റ്റിസ് വി. ഷിർസിയുടെ നിയമനത്തോടെ ആണ് കേരള ഹൈക്കോടതി ഈ  ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിച്ചത്.  ജസ്റ്റിസുമാരായ വി.ആയിഷ, അനു ശിവരാമൻ, മേരി ജോസഫ് എന്നിവരായിരുന്നു നിലവില്‍ പദവിയിലുള്ള മൂന്ന് പേർ. 

നിനോ മാത്യു, അനു ശാന്തി കേസിലെ വിധി പറഞ്ഞത് ജസ്റ്റിസ് ഷിർസി ആയിരുന്നു. ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്ത കൊലപാതകവും വിധിയുമായിരുന്നു അത്. 

ആദ്യമായി സുപ്രീം കോടതിയിൽ നിയമിക്കപ്പെട്ട വനിതാ ജഡ്ജിയും മലയാളി ആയ ഫാത്തിമ ബീവി ആയിരുന്നെന്നതും കേരളീയർക്ക് ഈ അവസരത്തിൽ ഓർക്കാനും അഭിമാനിക്കാനും കഴിയുന്ന ഒന്നാണ്.

Read More: https://goo.gl/4HaRbq

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍