UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: മെഴ്‌സിഡസ് കാറും കൊളോ ഗറില്ലയും

Avatar

1900 ഡിസംബര്‍ 22
ലോകത്ത് ആദ്യത്തെ മെഴ്‌സിഡസ് കാര്‍ വില്‍ക്കുന്നു

ലോകത്തിലെ ആദ്യത്തെ മെഴ്‌സിഡസ് കാര്‍ 1900 ഡിസംബര്‍ 22 ന് ഓസ്‌ട്രേലിയക്കാരന്‍ എമില്‍ ജല്ലിനക് സ്വന്തമാക്കി. 1889 ല്‍ പുറത്തിറങ്ങിയ മെഴ്‌സിഡസ് കാര്‍ ലോകത്തിലെ ഏറ്റവും പ്രമുഖമായ ബ്രാന്‍ഡ് ആണ്. റേസിംഗില്‍ പങ്കെടുക്കാനായിട്ടാണ് ഒരു പത്രപരസ്യം കണ്ടപ്രകാരം മെഴ്‌സിഡസ് നിര്‍മ്മാതാക്കാളായ ഡെയ്‌മ്ലെര്‍-മോടേണ്‍- ഗെസല്‍ഷാഫ്റ്റിനോട് ഓട്ടോ ഡീലര്‍ കൂടിയായ ജെല്ലിനക് കാര്‍ ഓര്‍ഡര്‍ നല്‍കുന്നത്.

1956 ഡിസംബര്‍ 22
കൊളോ ഗറില്ല മൃഗശാലയില്‍ പിറക്കുന്നു

മൃഗശാലയില്‍ പിറക്കുന്ന ആദ്യത്തെ ഗോറില്ല എന്ന സ്ഥാനം കൊളോ എന്ന പേരിട്ട ഗറില്ലയ്ക്ക് സ്വന്തമാകുന്നു.1956 ഡിസംബര്‍ 22 നായിരുന്നു കോളോയുടെ ജനനം.

ഓഹിയോയിലെ കൊളംബസ് സൂ ആന്‍ഡ് അക്വേറിയത്തിലായിരുന്നു കൊളോയുടടെ ജനനം. കൊളംബസ്, ഓഹിയോ എന്ന പേരില്‍ നിന്നാണ് കൊളോ എന്ന പേര് ഗറില്ലയ്ക്ക് ഇട്ടത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍