UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്; വിമാനത്തിലെ ഇജെക്ഷന്‍ സീറ്റും കല്‍ക്കട്ടയിലെ ഹിന്ദു-മുസ്ലീം കലാപവും

Avatar

1940 ജനുവരി 13
ലോകത്ത് ആദ്യമായി പൈലറ്റ് ഇജെക്ഷന്‍ സീറ്റ് ഉപയോഗിച്ച് രക്ഷപെടുന്നു

തകരാറില്‍ ആയ വിമാനത്തില്‍ നിന്നും ഇജെക്ഷന്‍ സീറ്റ് ഉപയോഗിച്ച് രക്ഷപ്പെടുന്ന ആദ്യ പൈലറ്റ് ആയി ഹെല്‍മുട്ട് ഷെങ്ക് മാറിയത് 1940 ജനുവരി 13നു ആയിരുന്നു. ജര്‍മന്‍ വിമാനമായ ഹി-178 ലെ ടെസ്റ്റ് പൈലറ്റ് ആയിരുന്നു ഹെല്‍മുട്ട്. ലോകത്തിലെ ആദ്യത്തെ ടര്‍ബോ ജെറ്റ് യുദ്ധവിമാനമായിരുന്നു ഹി- 178. ഈ സംഭവത്തോടെയാണ് യുദ്ധവിമാനങ്ങളില്‍ അഭിവാജ്യഘടകമായി ഇജെക്ഷന്‍ സീറ്റ് മാറുകയായിരുന്നു. ഇത് അസംഖ്യം ആളുകളുടെ ജീവന്‍ രക്ഷപെടാന്‍ കാരണമായി.

1964 ജനുവരി 23
കല്‍ക്കട്ടയില്‍ ഹിന്ദു-മുസ്ലീം കലാപം 

1964 ജനുവരി 23നു കല്‍ക്കട്ടയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ആരംഭിച്ച വര്‍ഗീയ കലാപം നൂറിലധികം ആളുകളുടെ ജീവനെടുത്തു.

ആക്രമണത്തില്‍ പോലീസുകാര്‍ക്കും ജീവഹാനി സംഭവിച്ചു. ഈ കലാപം 70,000 ല്‍ അധികം മുസ്ലീംങ്ങളുടെ കൂട്ടപ്പലായനത്തിന് ഇടയാക്കി.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍