UPDATES

സയന്‍സ്/ടെക്നോളജി

യുഎഇ-യിലെ ആദ്യ റോബോട്ട് പോലീസ് മേയില്‍ ചാര്‍ജ് എടുക്കും!

2030-ഓടെ സേനയുടെ 25 ശതമാനം റോബോട്ട് പോലീസ് ആക്കുകയെന്നതാണ് ദുബായ് ലക്ഷ്യമിടുന്നത്

യുഎഇ-യിലെ ആദ്യ റോബോട്ട് പോലീസ് രണ്ടുമാസത്തിനുള്ളില്‍ (മേയ്) ദുബായ് പൊലീസ് സേനയുടെ ഭാഗമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. 2030-ഓടെ സേനയുടെ 25 ശതമാനം റോബോട്ട് പോലീസ് ആക്കുകയെന്നതാണ് ദുബായ് ലക്ഷ്യമിടുന്നത്. ഭാവിയിലെ ദുബായ് പോലിസിനെ തയ്യാറാക്കുന്നതിനുള്ള ഡയറക്ടറായ ബ്രിഗേഡിയര്‍ അബ്ദുള്ള ബിന്‍ സുല്‍ത്താന്‍ പറയുന്നത്-

‘ഭാവിയില്‍ കൂടുതല്‍ റോബോട്ടുകളെ പോലീസ് സേനയുടെ ഭാഗമാക്കാനാണ് പദ്ധതി. ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നത് ഭാവിയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയുന്ന സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുവാനാണ്. 2025-ല്‍ ലോകത്തിലെ ഏറ്റവും നല്ല സുരക്ഷാസംവിധാനങ്ങളും അഞ്ചു സിറ്റികളില്‍ ഒന്നായി ദുബായ് മാറും.

2030-ല്‍ രാജ്യത്തെ മുഴുവനാളുകളുടെയും ചേര്‍ത്തുള്ള ഒരു ഡിഎന്‍എ ബാങ്ക് തയ്യാറാക്കും. അതോടെ ഇവിടെ അസാധാരണമായതോ അജ്ഞാതമായതോ ആയ ഒരു കുറ്റകൃത്യങ്ങളും നടക്കില്ല. ഇതിനായി പോലീസ് വലിയൊരു ഡിഎന്‍എ വിവര ശേഖരണമാണ് നടത്താന്‍ പോകുന്നത്.’

റോബോട്ട് പോലീസിനെ ടൂറിസ്റ്റ് മേഖലകളിലാകും ആദ്യം വിന്യസിപ്പിക്കുക. ബുര്‍ജ് ഖലീഫയില്‍ ഈ വര്‍ഷം തന്നെ ഇത്തരം റോബോട്ടുകള്‍ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍