UPDATES

മണ്‍സൂണ്‍കാല മത്സ്യബന്ധത്തിന് സമ്പൂര്‍ണ്ണ നിരോധനം; കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തിന് തിരിച്ചടിയാകും

അഴിമുഖം പ്രതിനിധി

കേരളം, ഗോവ, കര്‍ണാടകം, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലുള്ള പടിഞ്ഞാറന്‍ കടലുകളില്‍ ജൂണ്‍ ഒന്നുമുതല്‍ ജൂലായ് 31 വരെ 61 ദിവസം മീന്‍പിടിത്തത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഇതാദ്യമായാണ് കേരളത്തില്‍ സമ്പൂര്‍ണ നിരോധനത്തിന് ഉത്തരവുണ്ടാകുന്നത്. യന്ത്രം ഘടിപ്പിച്ചതും അല്ലാത്തതുമായ എല്ലാത്തരം യാനങ്ങള്‍ക്കും നിരോധനം ബാധകമാണ്. കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള ഉള്‍ക്കടലിലാണ് ഉത്തരവ് വഴി നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് അധികാരമുള്ള തീരക്കടലിലും ഇതേ കാലയളവില്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം പ്രത്യേക ഓഫീസ് മെമ്മോറാണ്ടത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

നിരോധനം നടപ്പാക്കുന്നതിന് ആവശ്യമായ നടപടികളെടുക്കാന്‍ തീര സംരക്ഷണ സേനയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. തദ്ദേശീയ സമൂഹത്തിന് മണ്‍സൂണ്‍ കാലത്ത് കടലില്‍ വിലക്ക് ഏര്‍പ്പെടുത്തുമ്പോള്‍ വിദേശ കപ്പലുകളെക്കുറിച്ച് ഉത്തരവില്‍ ഒന്നും പറയുന്നില്ല.സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം വിദേശ കപ്പലുകള്‍ക്ക് ഇത്തരം നിരോധനങ്ങള്‍ ബാധകവുമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍