UPDATES

ഉക്രേനിയന്‍ പാര്‍ലമെന്റില്‍ നാക്കല്ല, ഊക്കാണ് കാര്യം

ഉക്രൈന്‍ പാര്‍ലമെന്റില്‍ സംവാദങ്ങള്‍ നടക്കുന്നത് നാക്കിന്റെ ബലത്തിലല്ല, മറിച്ച് ശാരീരകശക്തിയിലൂടെയാണ് എന്ന് വേണം കരുതാന്‍. അംഗങ്ങള്‍ പരസ്പരം ശാരീരികമായി ഏറ്റുമുട്ടുന്നത് ഇവിടുത്തെ ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.

2014ല്‍ മലേഷ്യന്‍ വിമാനം തകര്‍ന്നതിനെ കുറിച്ച് നടന്ന ചര്‍ച്ചയ്ക്കിടയില്‍ പ്രതിപക്ഷ പാര്‍ട്ടിയായ റീജിയണ്‍സ് അംഗം മൈക്കോള ലെവ്‌ചെങ്കോയെ സ്വോബോഡ പാര്‍ട്ടി അംഗം ഇഹോര്‍ മിറോഷിചെങ്കോ പിടിച്ചുതള്ളി. അതേ വര്‍ഷം തന്നെ കീവില്‍ നിന്നുമുള്ള ഒരു പ്രമുഖനേതാവ് അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ നടുവില്‍ പെടുകയും ജനക്കൂട്ടം അദ്ദേഹത്തെ ചവറിടുന്ന പെട്ടിയിലേക്ക് വലിച്ചെറിയുകയും ചെയ്തു. മറ്റ് നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കും ഇതേ അനുഭവം തന്നെയുണ്ടായി.

പാര്‍ലമെന്റില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ക്ക് ഒരു ശമനവും ഉണ്ടാവാന്‍ പോകുന്നില്ലെന്നാണ് ഏറ്റവും അവസാനം നടന്ന സംഭവവും തെളിയിക്കുന്നത്. തിങ്കളാഴ്ച റാഡിക്കല്‍ പാര്‍ട്ടി നേതാവ് ഒലേഹ് ലാഷ്‌കോയുടെ പ്രസംഗം, പ്രതിപക്ഷ നേതാവ് യൂറി ബോയ്‌കോ വളരെ ശാന്തനായി കേട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ മോസ്‌കോ സന്ദര്‍ശിച്ചതിന് ശേഷവും എന്തുകൊണ്ടാണ് അവര്‍ ജയിലിലാവാത്തത് എന്ന ലാഷ്‌കോവയുടെ ചോദ്യം ബോയ്‌ക്കോവിനെ രോഷം കൊള്ളിച്ചു. പുടിനും ക്രെംലിനുമായി തനിക്ക് ബന്ധമുണ്ടെന്ന പ്രസംഗത്തില്‍ സൂചനയില്‍ രോഷം കൊണ്ട അദ്ദേഹം ചാടിയെഴുന്നേറ്റ് എതിരാളിയെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍