UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൂഗിളില്‍ ലോകം തിരഞ്ഞ 2014-ലെ അഞ്ച് ഗുലുമാലുകള്‍

Avatar

റിക് നൊവാക്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

എല്ലാ വര്‍ഷവും ലോകത്തിന്റെ ഇഷ്ടപ്പെട്ട തെരച്ചില്‍ വിഷയങ്ങളുടെ പട്ടിക ഗൂഗിള്‍ പുറത്തുവിടാറുണ്ട്. തെരച്ചിലിലെ സ്വഭാവ വൈജാത്യങ്ങള്‍ പരിശോധിക്കാന്‍ സഹായകമാകുന്ന തരത്തില്‍ രാജ്യങ്ങളും വിഭാഗങ്ങളും തമ്മിലുള്ള വേര്‍തിരിവുകളും അവര്‍ വയ്ക്കുന്നു.

ഗൂഗിളിന്റെ തെരച്ചില്‍ പ്രവണതകള്‍ ലോകസംഭവങ്ങളെ അതിന്റെ പൂര്‍ണതയില്‍ പ്രതിഫലിപ്പിക്കുന്നില്ല എന്നത് വസ്തുതയാണ്. കാരണം പല രാജ്യങ്ങളിലും ഈ തെരച്ചില്‍ സംവിധാനം അത്ര പ്രചാരത്തിലില്ല. പിന്നെ മിക്ക പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളും ഗൂഗിളിന്റെ രത്‌നച്ചുരുക്കത്തില്‍ നിന്നും ഒഴിവാണ്. ചില അവസരങ്ങളില്‍ തെരച്ചില്‍ പ്രവണതകള്‍ അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെയും തര്‍ക്കങ്ങളുടെയും അസ്വസ്ഥതയുണ്ടാക്കുന്ന പ്രതിഫലനങ്ങളാണ്.

2014ലെ ഇത്തരം രാഷ്ട്രീയമാനമുള്ള ചില തെരച്ചില്‍ പ്രവണതകളാണ് ഞങ്ങള്‍ സമാഹരിച്ചത്.

പെട്രോള്‍ ബോംബ് എങ്ങനെയുണ്ടാക്കാം എന്നു വിശദമാക്കുന്ന സഹായ ഗ്രന്ഥങ്ങളിലായിരുന്നു ഉക്രെയിന്‍കാര്‍ക്ക് കമ്പം. ഗൂഗിള്‍ ഇത്തരം സഹായപുസ്തകങ്ങളെ കറിക്കൂട്ട് പുസ്തങ്ങളുടെ കൂട്ടത്തിലാണ് പെടുത്തുന്നത്. മറ്റ് രാജ്യങ്ങളിലൊക്കെ ഭക്ഷണവിഭവങ്ങളാണ് ഈ വിഭാഗത്തില്‍ മുന്നില്‍.

കഴിഞ്ഞ ഫെബ്രുവരി 20നു അന്നത്തെ പ്രസിഡണ്ട് വിക്ടര്‍ യാനുകോവിച്ചിനെതിരായ പ്രതിഷേധത്തില്‍ 88 പേര്‍ കൊല്ലപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ റഷ്യന്‍ അനുകൂലിയായ പ്രസിഡന്റ് നാടുവിട്ടു. കുഴപ്പങ്ങള്‍ എന്നിട്ടും തീര്‍ന്നില്ല.

കീവീലും മറ്റ് നഗരങ്ങളിലും നടന്ന തെരുവുയുദ്ധങ്ങളുടെ ആവശ്യത്തിനായിരിക്കാം ഉക്രെയിന്‍കാര്‍ പെട്രോള്‍ ബോംബ് ചേരുവ അന്വേഷിച്ചത്.

2013ല്‍ ‘എങ്ങനെ’ എന്നു തുടങ്ങുന്ന ചോദ്യം ഉക്രെയിന്‍കാര്‍ ഏറ്റവും കൂടുതല്‍ ചോദിച്ചത്, ‘എങ്ങനെ ഒരു സ്‌ക്രീന്‍ഷോട് ഉണ്ടാക്കാം’ എന്നതായിരുന്നു. 2014ല്‍ അത് ‘എങ്ങനെ വൈദ്യുതി ലാഭിക്കാം’ എന്നതായി. 

ലോകത്തില്‍ അസമത്വം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഉക്രെയിന്‍. ജി ഡി പിയും നാണയത്തിന്റെ വിനിമയമൂല്യവും കുത്തനെ ഇടിയുമെന്നാണ് ആശങ്ക. വരാനിരിക്കുന്ന അതിശൈത്യത്തില്‍ സ്വതവേ ദുര്‍ബലമായ സമ്പദ്‌രംഗം താറുമാറാകും.

സ്വീഡനില്‍ ‘എന്തിനാണ്’ എന്നുവെച്ചു തുടങ്ങുന്ന ചോദ്യത്തില്‍ നാലാമതായി ഏറ്റവും തവണ ചോദിച്ചത്,’എന്തിനാണ് യൂറോപ്യന്‍ യൂണിയന്‍ സ്ഥാപിച്ചത്?’ എന്നാണ്.

മാതൃകാ ജനാധിപത്യവും ക്ഷേമരാഷ്ട്രവുമായാണ് സ്വീഡനെ കരുതുന്നത്. എന്നാല്‍ പോയവര്‍ഷം 9.5 ദശലക്ഷം വരുന്ന ഈ സ്‌കാണ്ടിനേവിയന്‍ രാജ്യക്കാര്‍ക്ക് അത്ര മികച്ചതായിരുന്നില്ല. കുടിയേറ്റ വിരുദ്ധ വികാരം രാജ്യത്തു ശക്തി പ്രാപിച്ചു. അത്ര സ്വീകാര്യരല്ലാതിരുന്ന കുടിയേറ്റ വിരുദ്ധ കക്ഷി സെപ്റ്റംബറിലെ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തി. മെയ് മാസത്തില്‍ ഇ യു പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ കുടിയേറ്റ വിരുദ്ധ, ഇ യു വിരുദ്ധ വികാരം ശക്തി പ്രാപിച്ചിരുന്നു. ഈ ചോദ്യം ജനപ്രിയമായതിന്റെ രഹസ്യവും അതാണ്.

തെരഞ്ഞെടുപ്പില്‍ നിന്നും എങ്ങനെ വിട്ടുനില്‍ക്കാം എന്നാണ് ഫ്രഞ്ചുകാര്‍ ‘എങ്ങനെ’ എന്നുവെച്ച് അധികം തെരഞ്ഞത്.

കഴിഞ്ഞ മൂന്നു പ്രധാന തെരഞ്ഞെടുപ്പിലും ഭരണകക്ഷിയായ സോഷ്യലിസ്റ്റ് കക്ഷി തോറ്റ ചരിത്രം ആശങ്കപ്പെടുത്തും. പ്രസിഡന്റിന്റെ ജനസമ്മിതി രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ഒന്നാണ്. ഈ വര്‍ഷത്തെ ഇ യു തെരഞ്ഞെടുപ്പില്‍ വിട്ടുനിന്നത് ഫ്രാന്‍സില്‍ 56.5% പേരാണ്. എന്തായാലും യൂറോപ്യന്‍ ശരാശരിയെക്കാള്‍ മെച്ചം (43.1%). ദന്തഗോപുര രാഷ്ട്രീയക്കാരോടുള്ള വിമുഖതയാണ് ഇതിന് കാരണമെന്ന് നിരീക്ഷകര്‍ പറയുന്നു.

ഇസ്രയേലില്‍ ഏറ്റവും അധികം തെരഞ്ഞ വാര്‍ത്ത സംഭവം Home Front Command ആയിരുന്നു.1992ല്‍ സ്ഥാപിച്ച ഹോം ഫ്രണ്ട് കമാഡന്റ് ഇസ്രയേലിനകത്താണ് വിന്യസിച്ചിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളിലോ ആക്രമണമുണ്ടായാലോ അവരുടെ വെബ്‌സൈറ്റ് നിര്‍ദേശങ്ങളും ജാഗ്രതാ സൂചനകളും നല്‍കുന്നു. 

ഇസ്രയേലിന്റെ ഓപ്പറേഷന്‍ പ്രോടെക്ടീവ് എഡ്ജില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ട 2014ല്‍ സ്വാഭാവികമായും ഇസ്രയേലുകാര്‍ പ്രാദേശികമായി കമാന്‍ഡ് തെരഞ്ഞതില്‍ അത്ഭുതമില്ല. പക്ഷേ കൊല്ലപ്പെട്ടവര്‍ ഭൂരിഭാഗവും പലസ്തീന്‍കാരായിരുന്നും എന്നും ഓര്‍ക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍